മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ ഒരുപാട് മുന്നിലാണെന്നതാണ് സത്യം, അർജന്റീന താരം അദ്ദേഹത്തിന്റെ ലെവലിൽ വന്നിട്ടില്ല; താരതമ്യവുമായി സൂപ്പർ താരം

ലയണൽ മെസിയെക്കാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് മുൻ ബാഴ്‌സലോണ മിഡ്‌ഫീൽഡർ മിറാലം പിജാനിക് അടുത്തിടെ ഒരു പ്രസ്താവന പറഞ്ഞു. സീരി എയിലെ വമ്പൻമാരായ റോമയ്ക്കും യുവന്റസിനും വേണ്ടിയാണ് പിജാനിക്ക് തന്റെ കരിയറിന്റെ ഭൂരിഭാഗവും കളിച്ചത്. യുവന്റസിനൊപ്പം കളിച്ചിരുന്ന സമയത്ത് 33 കാരൻ 2018 നും 2020 നും ഇടയിൽ രണ്ട് സീസണുകളിലായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം 77 മത്സരങ്ങൾ കളിച്ചു.

രണ്ട് സീരി എ കിരീടങ്ങൾ ഉൾപ്പെടെ മൂന്ന് ട്രോഫികൾ നേടിയ ഈ ജോഡി യുവന്റസിൽ ധാരാളം വിജയം ആസ്വദിച്ചു. പിന്നീട് 2020 വേനൽക്കാലത്ത് 60 ദശലക്ഷം യൂറോ കരാറിൽ ബാഴ്സലോണയിൽ ചേർന്നു.

ലയണൽ മെസിക്കൊപ്പം കളിക്കാൻ കഴിഞ്ഞിട്ടും, താരത്തിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. താരം അടുത്തിടെ രണ്ട് സൂപ്പർസ്റ്റാറുകളെ താരതമ്യം ചെയ്യുകയു വര്ക്ക് ഒപ്പമുള്ള അനുഭവങ്ങൾ വിലയിരുത്തുകയും ചെയ്തു

“ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഒരുപാട് സംസാരിക്കുന്നു. എനിക്ക് അദ്ദേഹവുമായി ഒരുപാട് ഓർമ്മകളുണ്ട്, അവൻ ഒരു മികച്ച ഫുട്ബോൾ കളിക്കാരനാണ്. ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചത് അവനാണ്. ചരിത്രത്തിലെ രണ്ട്, മൂന്ന് ശക്തരായ കളിക്കാരിൽ ഒരാളാണ് അദ്ദേഹം.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കുമൊപ്പം കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി, ആരാണ് ശക്തൻ എന്ന് പറയാൻ പ്രയാസമാണ്. എന്നിരുന്നാലും, മെസ്സിയെക്കാൾ റൊണാൾഡോയോടൊപ്പമാണ് ഞാൻ കൂടുതൽ കരിയർ ആസ്വദിച്ചത്.”

നിലവിൽ ഷാർജ എഫ്. സിയുടെ താരമാണ് പിജാനിക്ക്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം