" ഞങ്ങൾ മൂന്നു പേരുടെയും ഒത്തുചേരൽ വേറെ ലെവൽ ആയിരിക്കും"; നെയ്മർ ജൂനിയറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും ട്വീറ്റ് ചെയ്തിരുന്നു.

ഫുട്ബോളിൽ മെസി നെയ്മർ സുവാരസ് എന്നിവർ ഒരുമിച്ചുള്ള മത്സരങ്ങൾ കാണാൻ എന്നും ആരാധകർക്ക് ഹരമാണ്. ബാഴ്സിലോണയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് താരങ്ങൾ നടത്തിയിരുന്നത്. ബാഴ്‌സയിൽ നിന്ന് പോയതിന് ശേഷം ഇവർ മൂന്നു പേരും ഒരുമിച്ച് ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഇപ്പോഴിതാ ഇവർ മൂന്നു പേരും ഒരുമിച്ച് വീണ്ടും കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നെയ്മർ ജൂനിയർ.

നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:

” മെസിക്കും സുവാരസിനുമൊപ്പം വീണ്ടും കളിക്കുന്നത് തീര്‍ച്ചയായും അവിശ്വസനീയമായിരിക്കും. അവര്‍ എന്റെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഇപ്പോഴും മികച്ച സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. മൂന്ന് പേരും വീണ്ടും ഒരുമിക്കുന്നത് രസകരമായിരിക്കും” നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ