മെസി വരുന്ന കേരളവും സ്പോർട്സ് കൗൺസിലിന്റെ ദുരവസ്ഥയും

കേരളത്തിൽ മെസി വരുന്നു എന്ന വാർത്തയിൽ മയങ്ങി കിടക്കുന്ന കേരളത്തിലെ കായിക പ്രേമികളെ അസ്വാസ്ഥപ്പെടുത്തുന്ന വാർത്തയാണ് ഇന്നലെ പുറത്ത് വന്നത്. ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കായിക താരങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവത്തെ മനോരമ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. “മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആറിലേറെപ്പേർ. തറയിലാകട്ടെ നിന്നു തിരിയാൻ ഇടമില്ലാത്ത വിധം യാത്രക്കാർ കുത്തിയിരിക്കുന്നു. ഉപയോഗിക്കാനാകാത്ത വിധം മലിനമായി ശുചിമുറികൾ… ലക്നൗവിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സിലെ മെ‍ഡൽ നേട്ടങ്ങൾക്കുശേഷം കേരളത്തിന്റെ അത്‌ലറ്റിക്സ് ടീം രപ്തിസാഗർ എക്സ്പ്രസിൽ നടത്തിയ മടക്കയാത്രയുടെ ‘വിശേഷങ്ങളാണിത്’.” 2 സ്വർണവും 5 വെള്ളിയും 2 വെങ്കലവുമുൾപ്പെടെ ആകെ 9 മെ‍ഡലുകളാണ് കായികമേളയിൽ കേരളം നേടിയത്.

കേരളത്തിലെ കായിക താരങ്ങളുടെ യാത്ര ദുരിതങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ആദ്യത്തെ വാർത്തയല്ല നമ്മൾ വായിച്ചത്. ആവർത്തിച്ചു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളുടെ ചിരടിലെ ഒരു കണ്ണി മാത്രം. എത്ര ലാഘവത്തോടെയും അലംഭാവത്തോടെയുമാണ് നമ്മുടെ കായിക താരങ്ങളെ നമ്മുടെ സർക്കാർ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ മാസത്തിൽ മലയാളി ഏറ്റവും കൂടുതൽ ആഘോഷിച്ച വാർത്തകളിൽ ഒന്നാണ് ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേരളത്തിലേക്ക് കളിക്കാൻ കൊണ്ട് വരുന്നു എന്ന വാർത്ത.

ലോക ഫുട്ബോളിൽ ഏറ്റവും അലങ്കരിക്കപ്പെട്ട കളിക്കാരനെന്ന നിലക്ക് ലയണൽ മെസിയുടെ കേരള സന്ദർശനം എല്ലാ കായിക പ്രേമികളെയും സന്തോഷിപ്പിക്കുകയും ആവേശത്തിലാക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ അർജന്റീനയുടെ കേരള സന്ദർശനത്തിന് വളരെ എളുപ്പത്തിൽ കോടികൾ വകയിരുത്താൻ സാധിക്കുമ്പോൾ തന്നെ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷണത്തിനുള്ള അലവൻസ് കോടികൊളോളം കുടിശ്ശികയാക്കിയ സർക്കാരാണ് നമ്മുടേത്.

കായികമേളകൾക്കും മറ്റുമായി യാത്ര ചെയ്യുന്ന നമ്മുടെ കായിക താരങ്ങൾ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റിൽ യാത്ര ചെയ്യേണ്ടി വരുന്ന ഗതികേടിന്റെ സാഹചര്യം ഉണ്ടായിരിക്കുമ്പോൾ തന്നെയാണ് നമ്മൾ അർജന്റീന ടീമിനെ വരവേൽക്കാൻ ഒരുങ്ങുന്നത് എന്നത് ഫാൻ ഫൈറ്റുകൾ മാറ്റിവെച്ച് ചിന്തിക്കാൻ മാത്രം വകുപ്പുള്ളവരാണ്. 27 പെൺകുട്ടികളുൾപ്പെടെ 58 കുട്ടികളുമായി യാത്ര ചെയ്ത സംഘത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, രാജ്യസഭാംഗം ഹാരിസ് ബീരാൻ എന്നിവരുടെ ഇടപെടലിലാണ് 30 സീറ്റുകൾ എങ്കിലും കൺഫേമായി കിട്ടിയത്.

മനോരമ തന്നെ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്ത ഒരു വാർത്തയിൽ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ കായിക താരങ്ങളുടെ ദുരവസ്ഥ പുറത്ത് വിട്ടിരുന്നു. ‘മെസ്സിക്ക് നൽകാൻ പണമുണ്ട്, ഞങ്ങളുടെ വിശപ്പകറ്റാൻ പണമില്ലേ കായിക മന്ത്രീ’ എന്ന മുദ്രാവാക്യവുമായി സമരം നടത്തുന്ന നാലു മാസത്തോളമായി ശമ്പളം മുടങ്ങിയ ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരുടെയും പരിശീലകരുടെയും ദുരവസ്ഥ അതിൽ പറയുന്നുണ്ട്.

ജനുവരിയിൽ കോടികളൊഴുക്കി തിരുവനന്തപുരത്ത് രാജ്യാന്തര സ്പോർട് സമ്മിറ്റ് നടത്തിയതാണ് സ്പോർട്സ് കൗൺസിലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്ന് പറയുമ്പോൾ എത്രമാത്രം ഭദ്രമാണ് നമ്മുടെ സ്പോർട്സ് കൗൺസിലിന്റെ സാമ്പത്തിക നില എന്ന് വ്യക്തമാക്കുന്നു. രാജ്യാന്തര സ്പോർട് സമ്മിറ്റിന് ശേഷം സ്പോർട്സ് കൌൺസിൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത് മൂന്നു മാസത്തിലൊരിക്കലായി. അതും പല തവണയായാണ് ലഭിച്ചത് എന്നും ഇതിനോട് ചേർത്തു മനസിലാക്കേണ്ടതുണ്ട്.

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു