ലക്ഷ്യം വിജയം മാത്രം, പക്ഷേ ഇന്നത് ഒട്ടും എളുപ്പമാകില്ല; തുറന്നുപറഞ്ഞ് ലൂണ

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂര്‍ എഫ്സിയെ നേരിടും. വൈകിട്ട് എട്ടു മണിക്കാണ് മത്സരം. സെപ്റ്റംബര്‍ 21ന് നടന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ബംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇപ്പോഴിതാ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ മാച്ച് പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ.

മത്സരത്തില്‍ നിന്നുള്ള എന്റെ പ്രതീക്ഷ വിജയം മാത്രമാണ്. എനിക്ക് എല്ലാ ഗെയിമുകളും ജയിക്കണം, പക്ഷേ ഇന്ന് ഇത് എല്ലായിപ്പോഴത്തെയുംപോലെ ബുദ്ധിമുട്ടുള്ള ഒരു ഗെയിമായിരിക്കും. അവര്‍ പിന്നില്‍ അഞ്ച് പേര്‍ നിന്ന് കളിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ അത് തകര്‍ക്കാന്‍ പ്രയാസമാണ്. ഈ ഗെയിം വിജയിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്- ലൂണ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് കുതിപ്പിന്റെ പവര്‍ ഹൗസ് ലൂണയാണ്. ബ്ലാസ്റ്റേഴ്‌സിനായി തുടര്‍ച്ചയായി മൂന്നാം സീസണിലും ബൂട്ടു കെട്ടുന്ന ലൂണ ഇതിനോടകം 11 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആദ്യ കളിയില്‍ തന്നെ സ്‌കോര്‍ ചെയ്ത ലൂണ ഇത്തവണയും അതാവര്‍ത്തിച്ചിരുന്നു.

ഈസ്റ്റ് ബംഗാള്‍ എഫ്സിയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ജംഷെഡ്പൂര്‍ ആദ്യ മത്സരം അവസാനിപ്പിച്ചത്. അതിനാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ ഏതുവിധേനയും ജയിച്ച് പാത ശോഭനമാക്കാനാവും ജംഷെഡ്പൂര്‍ എഫ്സി ശ്രമിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ