പകുതിശമ്പളത്തില്‍ കളിക്കാന്‍ വന്നവന്‍ തകര്‍ത്തുവാരി ; ബാഴ്‌സിലോണയ്ക്ക് വന്‍ജയം, കൊടുംനഷ്ടം ആഴ്‌സണലിന്

പുതിയ ട്രാന്‍സഫര്‍ ജാലകത്തില്‍ ആഴ്‌സണലില്‍ നിന്നും ബാഴ്‌സിലോണയില്‍ എത്തിയ ഔബമയാംഗ് തകര്‍ത്തുവാരിയപ്പോള്‍ ബാഴ്‌സിലോണയ്ക്ക് ഉജ്വല ജയം. സ്്പാനിഷ് ലാലിഗയില്‍ വലന്‍സിയയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക തകര്‍ത്തതില്‍ രണ്ടു ഗോളും നേടിയത് പുതിയതായി എത്തിയ ഔബമയാംഗ്. ജനുവരിയില്‍ ആഴ്സണലില്‍ നിന്നു ടീമില്‍ എത്തിയ ഒബമയാങിന്റെ ആദ്യ ഗോളുകള്‍ ആയിരുന്നു ഇത്.

മത്സരത്തില്‍ 23 മത്തെ മിനിറ്റില്‍ ജോര്‍ദി ആല്‍ബയുടെ ലോങ് ബോളില്‍ നിന്നു വലന്‍ കാലന്‍ അടിയിലൂടെ ആദ്യഗോള്‍ നേടിയ ഒബമയാങ് 38 മത്തെ മിനിറ്റില്‍ ഗാവിയുടെ പാസില്‍ നിന്നു ഇടന്‍ കാലന്‍ അടിയിലൂടെ തന്റെ രണ്ടാം ഗോളും നേടിയ ഒബമയാങ് ബാഴ്സക്ക് മൂന്നാം ഗോളും സമ്മാനിച്ചു. ഡെംമ്പേലയുടെ പാസില്‍ നിന്നു ഫ്രാങ്കി ഡി ജോങ് ആയിരുന്നു ബാഴ്സയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്.

കളിയുടെ 63 മത്തെ മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് ഉഗ്രന്‍ ഷോട്ടിലൂടെ ഗോള്‍ കണ്ടത്തിയ പെഡ്രി ബാഴ്സലോണയുടെ വലിയ ജയം പൂര്‍ത്തിയാക്കുക ആയിരുന്നു. ജയത്തോടെ അത്‌ലറ്റികോ മാഡ്രിഡിനെ മറികടന്നു ആദ്യ നാലിലെ സ്ഥാനവും ബാഴ്സലോണ തിരിച്ചു പിടിച്ചു. പകുതിയില്‍ 52 മത്തെ മിനിറ്റില്‍ ബ്രയാന്‍ ഗില്ലിന്റെ ക്രോസില്‍ നിന്നു ഹെഡറിലൂടെ ഗോള്‍ നേടിയ കാര്‍ലോസ് സോളര്‍ വലന്‍സിയക്ക് ആയി ഒരു ഗോള്‍ മടക്കി.

ഔബമയാംഗ് ഗോള്‍നേട്ടം തുടരുമ്പോള്‍ നഷ്ടം ആഴ്‌സണലിനാണ്. കഴിഞ്ഞ സീസണില്‍ ആഴ്‌സണല്‍ പരിശീലകനുമായി ഉടക്കിയാണ് ഔബമയാംഗ് ഇംഗ്‌ളീഷ് ക്ലബ്ബ് വിട്ടത്. വന്‍ കടത്തില്‍ നീങ്ങുന്ന ബാഴ്‌സിലോണയ്ക്കായി ശമ്പളം പകുതിയായി കുറച്ചാണ് ഔബമയാംഗ് ട്രാന്‍സ്ഫര്‍ ഒപ്പിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ