ഇഷ്ടപ്പെട്ട താരം  റൊണാള്‍ഡോ അല്ല ; ഒപ്പം കളിച്ചിട്ടുള്ള ഈ മുന്‍ അര്‍ജന്റീന താരമെന്ന് റൂണി

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് വെയ്ന്‍ റൂണിയുള്ളത്. സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്ററിലെ ആദ്യ സീസണുകളില്‍ മാരകമായ മുന്നേറ്റ നിരയുടെ പട്ടികയിലായിരുന്നു വെയ്ന്‍ റൂണി – ക്രിസ്ത്യാനോ കൂട്ടുകെട്ട്. പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ഒട്ടേറെ കിരീടം നേടിയിട്ടുണ്ടെങ്കിലും മാഞ്ചസ്റ്ററിലെ മുന്നേറ്റ കൂട്ടുകെട്ടില്‍ തന്റെ ഇഷ്ടപ്പെട്ട താരം ക്രിസ്ത്യാനോ റൊണാള്‍ഡോ അല്ലെന്നും മറ്റൊരു അര്‍ജന്റീന താരമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വെയ്്ന്‍ റൂണി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുണ്ടായിരുന്ന സമയത്ത് ടീമില്‍ ഒരുമിച്ചു കളിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം അര്‍ജന്റീനയുടെ മുന്‍ ദേശീയതാരം കാര്‍ലോസ് ടെവസ് ആണെന്നാണ് റൂണിയുടെ വെളിപ്പെടുത്തല്‍. ‘ടെവസ്, ഞങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ട് എനിക്കു വളരെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ രണ്ടു പേരും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറ്റനിരയില്‍ കളിക്കുന്ന സമയത്ത് പരസ്പരം നല്ല രീതിയില്‍ അഭിനന്ദനങ്ങള്‍ നല്‍കിയിരുന്നു.

നിസ്റ്റല്‍റൂയിയോ വാന്‍ പേഴ്സിയോ സ്ട്രൈക്കര്‍ നമ്പര്‍ 9 പൊസിഷനില്‍ കളിക്കുകയും ഞാന്‍ നമ്പര്‍ 10 പൊസിഷനില്‍ കളിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ടെവസുമായി കളിക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് സ്ഥാനങ്ങള്‍ വെച്ചു മാറിക്കളിക്കാം. നമ്പര്‍ 9 പൊസിഷനില്‍ എനിക്കു കളിക്കാം, താരം നമ്പര്‍ 9ല്‍ വരുമ്പോള്‍ എനിക്ക് നമ്പര്‍ 10ല്‍ കളിക്കാം. ഞങ്ങള്‍ക്ക് പന്തു നഷ്ടമാകുമ്പോള്‍ രണ്ടു കൂറ്റന്മാര്‍ പന്തു തിരിച്ചെടുക്കാന്‍ പ്രയത്‌നിക്കുന്നതു പോലെയാണ്. മുന്നേറ്റനിരയിലെ പങ്കാളിയെന്ന നിലയില്‍ താരത്തിന്റെ സാന്നിധ്യമാണ് ഞാന്‍ ഏറ്റവും ആസ്വദിച്ചിരിക്കുന്നത്.’ റൂണി പറഞ്ഞു.

നിലവില്‍ ഡെര്‍ബി കൗണ്ടി പരിശീലകനാണ് വെയ്ന്‍ റൂണി. 2007 മുതല്‍ 2009 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച ടെവസിനെ ഓണര്‍ഷിപ്പുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു സ്വന്തമാക്കാന്‍ കഴിഞ്ഞില്ലായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു ചേക്കേറിയ ടെവസ് അവര്‍ക്കൊപ്പം നാല് സീസണുകളാണ് കളിച്ചത്.  രണ്ടാം വരവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ.

Latest Stories

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍