മത്സരത്തിനിടയിൽ കാണികൾ എന്നെ പ്രകോപിപ്പിച്ചു, എന്നാൽ പിന്നെ കാണിച്ച് കൊടുക്കാം എന്ന് ഞാനും വിചാരിച്ചു: നെയ്മർ ജൂനിയർ

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരമാണ് നെയ്മർ ജൂനിയർ. ക്ലബ് ലെവലിൽ അദ്ദേഹം അൽ ഹിലാലിൽ നിന്ന് ഇറങ്ങി ഇപ്പോൾ തന്റെ ആദ്യ ക്ലബായ സാന്റോസിലാണ് കളിക്കുന്നത്.

ഇന്നലെ ഇൻ്റർനാഷണൽ ഡി ലീമെറിക്കെതിരെ നടന്ന മത്സരത്തിൽ സാന്റോസ് എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരത്തിൽ രണ്ട് അസിസ്റ്റുകളും ഒരു ഗോളും സ്വന്തമാക്കി കളിയിലെ താരമായത് നെയ്മർ ജൂനിയറാണ്. നാളുകൾക്ക് ശേഷം താരം മികച്ച പ്രകടനം കാഴ്ച്ച വെച്ചതിലുള്ള സന്തോഷത്തിലാണ് ആരാധകർ.

മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് സാന്റോസ് തന്നെയായിരുന്നു. 64 ശതമാനവും പൊസഷൻ അവരുടെ ഭാഗത്തായിരുന്നു. മത്സരത്തിനിടയിൽ എതിർ ടീമിന്റെ ആരാധകർ വളരെ മോശമായ രീതിയിലാണ് നെയ്മറിനോട് പെരുമാറിയത്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.

നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:

” ആദ്യം ഞാൻ കോർണർ കിക്ക്‌ എടുക്കാൻ പോയപ്പോൾ കാണികൾ എന്നെ പ്രവോക്ക് ചെയ്തു. ഞാൻ അവരോട് പറഞ്ഞു നിങ്ങൾ ഉച്ചത്തിൽ പ്രവോക്ക് ചെയ്യാൻ. ആ കിക്കിലാണ് ഞാൻ ആദ്യ അസിസ്റ്റ് സ്വന്തമാക്കിയത്. ഞാൻ രണ്ടാമതും കോർണർ കിക്ക്‌ എടുക്കാൻ പോയപ്പോഴും അവർ ഇത് ആവർത്തിച്ചു. അപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇത് ഞാൻ ഗോൾ നേടുമെന്ന്. ആ മൈൻഡിൽ ഞാൻ കിക്ക്‌ അടിച്ചു ആദ്യ ഒളിമ്പിക് ഗോൾ നേടി” നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ