കോട്ടവാതിലിൽ തൊടാനായാലല്ലേ കോട്ട തകർക്കാൻ പറ്റൂ; 120 മിനിറ്റ് കാവൽ നിന്ന് പ്രധോരോധ ഭടന്മാർ; അർജന്റീനയുടെ തുറുപ്പ് ചീട്ട് ഇവർ

ഇന്ന് നടന്ന കോപ്പ അമേരിക്കൻ ഫൈനലിൽ കൊളംബിയയെ 1-0 ത്തിനു തോല്പിച്ച് ചാംപ്യൻഷിപ് നിലനിർത്തി അര്ജന്റിന. കളിയുടെ ആദ്യം മുതൽ അവസാനം വരെ അധ്യപത്യം പുലർത്തിയിരുന്നത് അര്ജന്റീന ആയിരുന്നു. തുടക്കം മുതലേ അവർ അക്രമിച്ചായിരുന്നു കളിച്ചത്. ആദ്യ പകുതിയിൽ അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസിക്ക് പരിക്കേറ്റിരുന്നു. രണ്ടാം പകുതി ആയപ്പോൾ അദ്ദേഹം വേദന കൊണ്ട് സഹിക്കാനാവാതെ കളം വിട്ടു.112 മിനിറ്റിൽ ലൗറ്ററോ മാർട്ടിനെസ്സ് നേടിയ ഗോളിലൂടെയാണ് അര്ജന്റീന കപ്പ് നിലനിർത്തിയത്.

അവസാനമായി കളിച്ച 28 മത്സരങ്ങളിലും തോൽവി അറിയാത്ത ടീം ആയിരുന്നു കൊളംബിയ. അതിനെ പര്യവസാനിപ്പിച്ചത് അര്ജന്റീന ആയിരുന്നു. തുടക്കം മുതലേ അർജന്റീനൻ താരങ്ങളെ വിറപ്പിക്കാൻ കൊളംബിയൻ താരങ്ങൾക്ക് സാധിച്ചിരുന്നു. ലയണൽ മെസിയുടെ അഭാവം ടീമിനെ നന്നായി ബുദ്ധിമുട്ടിലാക്കി. എന്നാൽ അതിനെ എല്ലാം മറികടക്കാൻ ടീമിൽ തങ്ങളുടെ ശക്തരായ പ്രധിരോധ ഭടന്മാർ ഉണ്ടായിരുന്നു. ടീമിലെ പ്രധാന ഡിഫൻസ് കളിക്കാരായ ലൈസൻഡ്രോ മാർട്ടീനെസും ക്രിസ്ത്യൻ റൊമേറോയും ബോൾ അവരെ മറികടക്കാൻ അനുവദിച്ചില്ല. കൊളംബിയൻ മുന്നേറ്റ നിരയെ അവർ തവിടു പൊടി ആക്കി.

ഒരു തവണ പോലും റൊമേറോയെ ട്രിബിൾ ചെയ്യാൻ എതിർ ടീമിന് സാധിച്ചിരുന്നില്ല. നാലു ക്ലിയറൻസുകൾ, നാല് ഇന്റർസെപ്ഷനുകൾ, മൂന്നു ടാക്കിളുകൾ ഇവയായിരുന്നു റൊമേറോയുടെ സംഭാവന. ലൈസൻഡ്രോയുടെ കൃത്യമായ ക്ലീറെൻസ് ഇല്ലായിരുന്നുവെങ്കിൽ കൊളംബിയ ഒരു ഗോൾ നെടുമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ഡിഫൻസ് എന്ന് നമുക്ക് ഇവരെ വിശേഷിപ്പിക്കാം. എടുത്ത് പറയണ്ട മികച്ച പ്രകടനം നടത്തിയവരിൽ മുൻപിൽ നിൽക്കുന്ന താരം ആണ് എമി മാർട്ടിനെസ്സ്. ഡിഫൻസിനെ മറികടന്നു കൊളംബിയൻ മുന്നേറ്റ നിര കടന്നാൽ അവരുടെ അടുത്ത കടമ്പ അത് ഗോൾ കീപ്പർ എമി മാർട്ടിനെസിനെ വെട്ടിക്കുക എന്നതാണ്. എന്നാൽ അത് സാധിച്ചെടുക്കാൻ കൊളംബിയൻ താരങ്ങൾ കുറെ കഷ്ട്ടപെട്ടു.

ടൂർണമെന്റിൽ ഗ്രൂപ്പ് സ്റ്റേജുകളിൽ ആയാലും നൊക്ക് ഔട്ട് സ്റ്റേജുസിൽ ആയാലും എമി മാർട്ടിനെസിന്റെ മികവ് ഒന്ന് കൊണ്ടാണ് അര്ജന്റീന ഒരു മത്സരം പോലും തോൽക്കാതെ വിജയിച്ച് കയറി വന്നത്. അദ്ദേഹം ഫൈനലിൽ ക്ലീൻ ഷീറ്റും നേടി. ഓടാതെ ഈ വർഷത്തെ ഗോൾഡൻ ഗ്ലോവ് പുരസ്കാരവും താരം സ്വന്തമാക്കി. ഇവരെ എല്ലാം മറികടന്നു അർജന്റീനയുടെ വലയിൽ പന്ത് കയറ്റി ഗോൾ ആകുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം തന്നെ ആണ്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ