ആ തോൽവി എന്നെ നന്നായി ബാധിച്ചു, ഇപ്പോഴും ഞാൻ മരുന്ന് കഴിക്കുന്നു: എയ്ഞ്ചൽ ഡി മരിയ

കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് ജേതാക്കളായതിന് ശേഷം അർജന്റീന ദേശിയ മത്സരങ്ങളിൽ നിന്ന് എയ്ഞ്ചൽ ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം അർജന്റീനയിൽ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്. മാത്രമല്ല ഫൈനലിൽ ഗോൾ അടിക്കുന്ന താരം എന്ന വിശേഷണം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എയ്ഞ്ചൽ ഡി മരിയ.

അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള ഫൈനല്‍ പരാജയങ്ങള്‍ തന്നെ വല്ലാതെ ബാധിച്ചിരുന്നെന്ന് സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ വെളിപ്പെടുത്തി. 2014 ലോകകപ്പ് ഫൈനലിലും 2015 ലും 2016 ലും രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലുമാണ് അര്‍ജന്റീന തോല്‍വികള്‍ ഏറ്റുവാങ്ങിയത്. അതിൽ നിന്ന് ഇപ്പോഴും താൻ മുക്തി നേടിയിട്ടില്ല എന്നാണ് എയ്ഞ്ചൽ ഡി മരിയ അഭിപ്രായപ്പെടുന്നത്.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

” ആ തോല്‍വികള്‍ക്ക് ശേഷം ഞാനിപ്പോഴും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭേദമായി വരികയാണ്. പക്ഷേ ചില കാര്യങ്ങള്‍ എല്ലാകാലത്തും നമുക്കൊപ്പം നിലനില്‍ക്കും” എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.

Latest Stories

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം