പെലെയുടെയും ക്രിസ്റ്റ്യാനോയുടെയും റെക്കോഡ് തൂക്കി സ്പെയിൻ യുവതാരം

ഫുട്ബോളിന്റെ ആത്മാവിന് വേണ്ടിയുള്ള വിജയമെന്നാണ് ഫ്രാൻസിനെതിരെയുള്ള സ്പെയിനിന്റെ വിജയത്തെ വിശേഷിപ്പിച്ചത്. എട്ടാം മിനുട്ടിൽ റാൻഡൽ കുളോ മുവാനിയുടെ ഗോളിന് മുന്നിൽ നിന്ന ഫ്രാൻസിനെ ലൂയിസ് ഫ്യൂയന്തേയുടെ സ്പെയിൻ രണ്ട് ഗോൾ തിരിച്ചടിച്ചു ഫൈനലിലേക്കുള്ള ആദ്യ സീറ്റ് ഉറപ്പിച്ചു. 21 ആം മിനുട്ടിൽ സ്പാനിഷ് പ്രോഡിജി ലാമിന് യമാലിലൂടെയാണ് ഫ്യൂയന്തേയുടെ സംഘത്തിന് സമനില ഗോൾ നേടാനായത്. നാല് മിനുട്ടിനുള്ളിൽ ഡാനി ഓൾമോയിലൂടെ സ്പെയിൻ വിജയ ഗോൾ നേടി.

16 വർഷവും 362 ദിവസവും, 17 വയസ്സും 244 ദിവസം പ്രായമുള്ള 1958 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രത്യക്ഷപ്പെട്ട പെലെയുടെ റെക്കോർഡാണ് ലാമിന് യമാൽ മറികടന്നത്. ഇതോടെ ലോകകപ്പിലോ യൂറോ മത്സരങ്ങളിലോ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമായി ലാമിൻ യമാൽ മാറി. 2004 ജൂൺ 30ന് പോർച്ചുഗല്ലിനായി നെതെർലാൻഡിസിനെതിരെ യൂറോ കപ്പിന്റെ സെമി ഫൈനലിൽ 19 വയസ്സ് 146 ദിവസം പ്രായമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യൂറോ സെമി ഫൈനലിലെ മുമ്പത്തെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ഗോൾ സ്‌കോറർ.

യൂറോയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ഗോൾ സ്‌കോറർ കൂടിയാണ് ലാമിൻ യമാൽ. 2004 ജൂൺ 21 ന് 18 വയസ്സും 141 ദിവസം പ്രായമുള്ള ജോഹാൻ വോൺലാന്തൻ ഒരു ഗ്രൂപ്പ് സ്റ്റേജ് ഗെയിമിൽ ഫ്രാൻസിനെതിരെ നേടിയ ഗോളായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ഗോൾ. യൂറോയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ, പുരുഷനോ സ്ത്രീയോ, നോർവേയുടെ ഇസബെൽ ഹെർലോവ്‌സെൻ ആണ് – 2005 ലെ യൂറോ ചാമ്പ്യൻഷിപ്പിൽ 16 വയസുകാരിയെന്ന നിലയിൽ യമാലിനേക്കാൾ ചെറുപ്പത്തിൽ (16y 351d, 16y 358d) രണ്ട് ഗോളുകൾ നേടിയത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്പെയിൻ അതിൻ്റെ അഞ്ചാം ഫൈനലിലേക്ക് മുന്നേറി, ജർമ്മനിയുടെ 6-ന് പിന്നിൽ ഏറ്റവും കൂടുതൽ ഫൈനൽ മത്സരങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ഇറ്റലിയുടെ റെക്കോർഡ് തകർത്താണ് സ്പെയിൻ രണ്ടാമത് എത്തിയത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ തുടർച്ചയായി 6 മത്സരങ്ങൾ (അല്ലെങ്കിൽ ഒരു ടൂർണമെൻ്റിനുള്ളിൽ തുടർച്ചയായി 6 കളികൾ) വിജയിക്കുന്ന ആദ്യ ടീമായി സ്പെയിൻ മാറി. 1980 മുതൽ (ഗ്രൂപ്പ് ഘട്ടത്തോടുകൂടിയ ആദ്യ ടൂർണമെൻ്റ്) ഒരു യൂറോയിൽ തുടർച്ചയായി 3 നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ഒരേയൊരു കളിക്കാരായി ഡാനി ഓൾമോ ഹാരി കെയ്ൻ (2020), അൻ്റോയിൻ ഗ്രീസ്മാൻ (2016) എന്നിവർക്കൊപ്പം ചേർന്നു. തുടർച്ചയായി 3 യൂറോ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ സ്പെയിൻകാരൻ എന്ന നേട്ടവും ഓൾമോ സ്വന്തമാക്കി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി