ക്ഷമിക്കണം ബാഴ്‌സ നിങ്ങൾ ആഗ്രഹിക്കുന്ന സൂപ്പർ താരത്തെ ഞങ്ങൾ പൊക്കും, ബാഴ്സക്ക് വെല്ലുവിളിയായി റയൽ

സൂപ്പർ ക്ലബ് റയൽ മാഡ്രിഡ് ബാഴ്‌സലോണയുടെ ലക്ഷ്യമായ ബെർണാഡോ സിൽവയെ ലക്ഷ്യം വച്ചതായി റിപ്പോർട്ട്. ടോണി ക്രൂസിന് പകരക്കാരനായാണ് സ്പാനിഷ് വമ്പന്മാർ പോർച്ചുഗീസ് താരത്തെ കാണുന്നത്. ബാഴ്സ തങ്ങളുടെ മധ്യനിരയിലേക്ക് സ്വപ്നം കാണുന്ന താരങ്ങളിൽ പ്രധാനിയാണ് ബെർണാഡോ സിൽവ.

സ്‌പോർട്ടിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മാഞ്ചസ്റ്റർ സിറ്റി താരം റയൽ മാഡ്രിഡിന്റെ റഡാറിലെ ഏറ്റവും പുതിയ താരമാണ്. കാർലോ ആൻസലോട്ടിയുടെ ടീമിൽ ക്രൂസിന് പകരക്കാരനാകാൻ ഏറ്റവും അനുയോജ്യമായ കളിക്കാരനായി റയൽ അവനെ കാണുന്നു. അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ കൂടാരത്തിലെത്തിക്കാനാണ് ടീമിന്റെ പ്ലാൻ.

കഴിഞ്ഞ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സിൽവയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ ശ്രമിച്ചെങ്കിലും പ്രീമിയർ ലീഗ് ടീമുമായി കരാർ അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒരു പുതിയ ടീമിന്റെ ഭാഗമാകാൻ താരത്തിനും താത്പര്യമുണ്ട്.

റയൽ മാഡ്രിഡിൽ ടോണി ക്രൂസ് ഇതുവരെ ഒരു പുതിയ കരാർ ഒപ്പിട്ടിട്ടില്ല, സീസൺ അവസാനത്തോടെ കരാറിന് പുറത്താകും.

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും