സൗദിയിൽ ഇത്ര പച്ചപ്പോ? അത്ഭുതത്തോടെ മെസി;റൊണാൾഡോ മെസി പോരിന് കളം ഒരുങ്ങുന്നുവോ?

സൗദിയിലെ പച്ചപ്പ് ആസ്വദിക്കാൻ കുടുംബത്തോടൊപ്പം മെസിയെത്തി. സൗദി ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസിയുടെ സന്ദർശനം.ഭാര്യ ആന്ർറൊണലോ റൊക്കൂസോയും മക്കളായ തിയാഗോക്കും,മാറ്റിയോക്കും സിറോക്കുമൊപ്പം  സകുടുംബം മെസിയെത്തിയത്.സൗദിയിൽ ഇത്രയധികം പച്ചപ്പുണ്ടെന്ന് ആരാണ് കരുതിയത് എന്ന ചോദ്യവുമായി സൗദിയിലെ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം  ഇൻസ്റ്റഗ്രാം പേജിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഫുട്ബോളിന്ർറെ മിശിഹയുടെ സൗദി  സന്ദശനം. സൗദി ടൂറിസം അതോറിറ്റി 2022 മേയിൽ  മെസിയെ ടൂറിസം ഔദ്യോഗിക ബ്രാൻസ് അംബാസിഡറായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം മെസിയുടെ രണ്ടാമത്തെ സൗദി  സന്ദർശനമാണിത്.

മെസി പോസ്റ്റ്  ചെയ്ത ചിത്രത്തിന് താഴെ സൗദി സ്വദേശികളായ മെസി ആരാധകർ  തങ്ങളുടെ നാട്ടിലേക്ക് മെസിയെ സ്വാഗതം ചെയ്തും മെസിക്കും കുടുംബത്തിനും ആശംസകൾ അറിയിച്ചും കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോ  റൊണാൾഡോക്ക് പിന്നാലെ മെസിയും സൗദി ക്ലബ്ബിലേക്ക് എത്തിയേക്കുമെന്ന ്അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ