സർ അലക്സ് ഫെർഗുസൺ പണ്ടൊന്ന് ചൊറിഞ്ഞു, കളിക്കളത്തിൽ മെസി നൽകിയ മറുപടി ഏറ്റെടുത്ത് ആരാധകർ; അയാളെ മാർക്ക് ചെയ്യാൻ ആർക്കും പറ്റില്ല എന്നതാണ് യാഥാർഥ്യം

മെസിക്ക് അസാദ്യമായി ഫുട്‍ബോളിൽ എന്തെങ്കിലും ഉണ്ടോ? അയാൾക്ക് വട്ടം വെക്കാൻ പറ്റിയ ഒരു താരം ഫുട്‍ബോളിൽ എന്തെങ്കിലും ഉണ്ടോ? ഈ രണ്ട് ചോദ്യത്തിനും ഒന്നും ആലോചിക്കാതെ തന്നെ പറയാം ഇല്ലെന്ന്. അമേരിക്കൻ സോക്കർ ലീഗിൽ വളരെ തകർന്ന അവസ്ഥയിൽ, എല്ലാവരും കൈയാക്കിയ പുച്ഛിച്ച് തള്ളിയ അവസ്ഥയിൽ നിൽക്കുന്ന ഇന്റർ മിയാമിയിൽ മെസി എത്തുമ്പോൾ അയാൾ കരിയറിൽ എടുത്ത് ഏറ്റവും മോശം തീരുമാനം ആയിട്ടായിരുന്നു പലരും അതിനെ പറഞ്ഞിരുന്നത്.

എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ തനിക്ക് അസാധ്യമായി ഒന്നും ഇല്ലെന്നും തകർച്ചയിൽ നിൽക്കുന്ന ടീമിനെ ഉയർത്തെഴുനേൽപ്പിക്കാൻ പറ്റുന്ന ആ മിശിഹാ പവർ തനിക്ക് ഉണ്ടെന്ന് അയാൾ കാണിക്കുന്നു. ഇപ്പോഴിതാ കിംഗ് സ്‌കൈപ്പ് ഫൈനലിൽ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള ഉയർത്തെഴുനേൽപ്പിലൂടെ മെസി ഇന്റർ മിയാമിയെ കിരീട നേട്ടത്തിൽ എത്തിച്ചിരിക്കുന്നു. ഇന്ന് രാവിലെ നടന്ന കിങ്‌സ് കപ്പ് ഫൈനലിൽ നാഷ്‌വില്ലിനെ സഡൻ ഡത്തിൽ 10-9 എന്ന ഗോൾനിലയിൽ തോൽപിച്ചാണ് മയാമി കിരീട നേട്ടത്തിൽ എത്തിയത്.

പല കാലഘട്ടത്തിൽ പല രീതിയിൽ മെസി പലർക്കും മറുപടികൾ നൽകിയിട്ടുണ്ട്. വ്യക്തികത മികവ് മാത്രമേ ഉള്ളു ടീമിനായി ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നതായിരുന്നു മെസിയുടെ മേലുള്ള ഒരു വിമർശനം, എന്നാൽ അർജന്റീനയെ ലോകകപ്പ് ജേതാക്കളാക്കിട്ടാണ് മെസി വിമർശനത്തിന് മറുപടി നൽകിയത് . മറ്റൊരു മറുപടി അദ്ദേഹം നൽകിയിരിക്കുന്നത് സർ അലക്സ് ഫെഗുസൺ എന്ന ലോകോത്തര പരിശീലകനാണ്.

എന്നിരുന്നാലും, ബാഴ്‌സലോണയ്ക്ക് പുറത്ത് മെസിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ആയിരുന്നു പരിശീലകൻ 2015 ൽ അഭിപ്രായം പറഞ്ഞത്. പ്രിയ ശിഷ്യൻ റൊണാള്ഡോയുമായിട്ടുള്ള താരതമ്യത്തിന് ഇടയിലാണ് അഭിപ്രായം പറഞ്ഞത് “ആളുകൾ പറയുന്നു, ‘ആരാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ?’ ധാരാളം ആളുകൾ മെസി എന്ന് പറയുന്നത്, നിങ്ങൾക്ക് ആ അഭിപ്രായത്തെ തകർക്കാൻ കഴിയില്ല ”അദ്ദേഹം വിശദീകരിച്ചു.

“എന്നാൽ റൊണാൾഡോയ്ക്ക് മിൽവാൾ, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, ഡോൺകാസ്റ്റർ റോവേഴ്‌സ് ആർക്കുവേണ്ടിയും കളിക്കാനാവും, ഒരു ഗെയിമിൽ ഹാട്രിക് സ്കോർ ചെയ്യാം. മെസിക്ക് ചെറിയ ടീമുകൾക്ക് വേണ്ടി അത്തരമൊരു പ്രകടനം നടത്താൻ ആകുമെന്ന് കരുതുന്നില്ല .റൊണാൾഡോയ്ക്ക് ധാരാളം മികവുണ്ട്, അവൻ ധീരനാണ് തീർച്ചയായും മെസ്സിയുടെ ധീരനാണ്. പക്ഷെ മെസി ഒരു ബാഴ്‌സലോണ കളിക്കാരനാണെന്ന് ഞാൻ കരുതുന്നു.” പരിശീലകൻ അന്ന് പറഞ്ഞു.

എന്തായാലും ചെറിയ ടീമിനും വലിയ ടീമിനും ഒരുപോലെ തിളങ്ങാനുള്ള മികവ് തനിക്ക് ഉണ്ടെന്ന് മെസി കാണിക്കുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ