ഇതാണ് സിഫ്‌നിയോസ് പുറത്തായതിന് പിന്നിലെ കാരണം

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും മാര്‍ക്ക് സിഫ്‌നിയോസിനെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെ കാരണം പരിശീലകന്‍ ഡേവിഡ് ജയിംസുമായുളള അഭിപ്രായ വ്യത്യാസമെന്ന് സൂചന. സിഫ്‌നിയോസിനേക്കാള്‍ ജയിംസ് ടീമില്‍ പ്രഥമ സ്‌ട്രൈക്കറായി ഇയാന്‍ ഹ്യൂമിനെ പരിഗണിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.

നേരത്തേ ഒരു വിദേശ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും അതു ബെര്‍ബറ്റോവാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. ബള്‍ഗേറിയന്‍ താരം ഫോമിലല്ലാത്തതായിരുന്നു ഇത്തരമൊരു അഭ്യൂഹത്തിന് വഴിച്ചവെച്ചത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് സിഫ്‌നിയോസുമായുള്ള കരാര്‍ ഒഴിവാക്കാന്‍ മാനേജ്‌മെന്റും താരവും പരസ്പര ധാരണയില്‍ എത്തുകയായിരുന്നു.

ഈ സീസണില്‍ പന്ത്രണ്ടു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ഡച്ച് താരം നാലു ഗോളും ഒരു അസിസ്റ്റും ടീമിനായി നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ടോപ് സ്‌കോറിലൊരാളായ സിഫ്‌നിയോസ് ടീം വിടാനുള്ള സാഹചര്യത്തെക്കുറിച്ച് കൃത്യമായ വിശദാംശങ്ങള്‍ പുറത്ത് വരുന്നതേയുള്ളു.

ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ നേരത്തെ രാജിവെച്ചിരുന്നു. അതുമായി ഇതിനു ബന്ധമുണ്ടെന്നും സൂചനകളുണ്ട്. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് മാത്രമാണ് ടീം മാനേജ്മെന്റ് പ്രതികരിച്ചത്.

കഴിഞ്ഞ ആഴ്ച്ചയാണ് റെനെ മ്യൂലന്‍സ്റ്റീനെ പരിശീലക സ്ഥാനത്ത് നിന്നും ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്. പകരെ ഡേവിഡ് ജയിംസിനെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനാക്കിയത്. ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെതിരേയും നായകന്‍ സന്ദേഷ് ജിങ്കനെതിരെയും കഴിഞ്ഞ ദിവസം റെനെ ആഞ്ഞടിച്ചിരുന്നു.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി