പത്തുതലയുള്ള രാവണന്‍! സിഫ്‌നിയോസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷൈജു ദാമോദരന്‍

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും എഫ്‌സി ഗോവയിലേക്ക് ചേക്കേറിയ ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമുയരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റുമായുള്ള തീരുമാന പ്രകാരമാണ് സിഫ്‌നിയോസ് ടീം വിട്ടതെങ്കിലും താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല തുടരുകയാണ്.

ഇതിനിടയില്‍ ഏഷ്യാനെറ്റ് മൂവീസിന്റെ ഐഎസ്എല്‍ മലയാളം കമേന്ററായ ഷൈജു ദാമോദരനും സിഫ്‌നിയോസിനെതിരേ ഫെയ്‌സ്ബുക്കില്‍ രംഗത്തു വന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ കമേന്ററായ ഷൈജു ദാമോദരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

അമ്പട കള്ളാ സിഫ്‌നിക്കുട്ടാ, പത്തു തലയുള്ള രാവണാ, ആംസ്റ്റര്‍ഡാമിന് ഫ്‌ലൈറ്റ് പിടിക്കാന്‍ പോയ ആള്‍ മംഗള എക്‌സ്പ്രസില്‍ കയറി ഗോവയിലിറങ്ങി ങമൃസ ടശളിലീ െടശഴി െംശവേ എഇ ഏീമ. ശരിക്കും ഒരു മറുകണ്ടം ചാടല്‍ തന്നെ. കൂടുതല്‍ ചില്ലറയ്ക്കു വേണ്ടിയുള്ള ഈ സെക്കന്റ് വിന്റോ ഏര്‍പ്പാട് ശരിക്കും മറ്റേപ്പണിയായിപ്പോയി സഹോ എന്നാണ് ഷൈജു ദാമോദരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

https://www.facebook.com/shaijusjournal/posts/934764030009442

അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്ത താരം ഡച്ച് ക്ലബ്ബില്‍ ചേരുന്നതിനായി ടീം വിട്ടു എന്നുള്ളതാണ് മുന്‍പുള്ള വാര്‍ത്തകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഗോവ എഫ് സി യുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ താരം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. താരത്തിന്റെ ഫേസ്ബുക്ക് പേജിലും ആരാധകരുടെ തെറിയഭിഷേകം തുടരുന്നു. സിഫ്‌നിയോസിന്റെ വിക്കിപ്പീഡിയ പേജില്‍ താരത്തിന്റെ പേരു “മാര്‍ക്ക് ട്രൈറ്റര്‍ ശശി” എന്നാക്കിയിട്ടുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍