എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

ഇന്ത്യൻ ഫുട്ബോളിനും കേരളത്തിന്റെ കായിക സംസ്കാരത്തിനും പുത്തൻ അധ്യായം കുറിച്ച് കായിക, വിനോദ, ഗെയിമിംഗ് രംഗത്തെ ആഗോള അതികായരായ എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പ് (നാസ്ഡാക്: എസ്ഇജിജി (SEGG)). സൂപ്പർ ലീഗ് കേരളയുമായി (SLK) അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ദുബായിലെ വൺ ജെഎൽടി (One JLT)യിൽ വച്ച് നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഈ സുപ്രധാന ഉടമ്പടിക്ക് അന്തിമരൂപമായത്. ഏഷ്യയിൽ എസ്ഇജിജി സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ സംപ്രേക്ഷണാവകാശമാണിത്. കൂടാതെ, അവരുടെ പ്രമുഖ ആപ്ലിക്കേഷനായ സ്പോർട്സ്.കോം (Sports.com)-ൽ തത്സമയ ഫുട്ബോൾ സ്ട്രീമിംഗ് ആരംഭിക്കുന്നതും ഈ കരാറിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്ക് വിരൽത്തുമ്പിൽ ഇനി സൂപ്പർ ലീഗ് ആവേശം.

എസ്ഇജിജി-യുടെ ജി എക്സ് ആർ (GXR) വേൾഡ് സ്പോർട്സ് പ്ലാറ്റ്‌ഫോമിന് കീഴിൽ രൂപംകൊണ്ട ഈ കരാർ, സൂപ്പർ ലീഗ് കേരളയുടെ എക്സ്ക്ലൂസീവ് ആഗോള സംപ്രേക്ഷണ, വാണിജ്യ പങ്കാളിയായി എസ്ഇജിജിയെ മാറ്റുന്നു. എല്ലാ അന്താരാഷ്ട്ര ടെറിട്ടറികളിലുമുള്ള സ്ട്രീമിംഗ് അവകാശങ്ങൾ, ഡിജിറ്റൽ ഫാൻ എൻഗേജ്‌മെന്റ്, ആഗോള സ്പോൺസർഷിപ്പ് അവസരങ്ങൾ, ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള വിപുലമായ വിതരണം എന്നിവ ഈ ഉടമ്പടിയിൽ ഉൾപ്പെടുന്നു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയ ഫുട്ബോളിന് ഈ വികസനം വലിയ പ്രാധാന്യമാണ് നൽകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ 13 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയപ്പോൾ, സ്പോർട്സ്.കോം-ന്റെ ബഹുഭാഷാ, സംവേദനാത്മക സ്ട്രീമിംഗ് സൗകര്യങ്ങളിലൂടെ ഈ വർഷം കാഴ്ചക്കാരുടെ എണ്ണത്തിൽ 25% വർദ്ധനവാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

കേരള ഫുട്ബോളിന്റെ ചരിത്ര നിമിഷം : “കേരളത്തിലെ ഫുട്ബോളിന് ഇത് ഒരു ചരിത്ര നിമിഷമാണ്. കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ആഗോള മലയാളി പ്രവാസികളായ ആരാധകരുമായി ബന്ധിപ്പിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ ഒരു വലിയ മുന്നേറ്റമാണിത്,” കരാർ ഒപ്പിടുന്ന ചടങ്ങിൽ സംസാരിച്ച സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു. “ഈ പങ്കാളിത്തം ലീഗിന്റെ ദൃശ്യപരത വർദ്ധിപ്പിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള ആരാധകർക്ക് ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ അനുഭവങ്ങൾ നൽകാനും സഹായിക്കും. കേരള ഫുട്ബോളിന് അർഹിക്കുന്ന ലോകോത്തര ആരാധക അനുഭവങ്ങൾ നൽകാൻ ഈ കരാർ ഞങ്ങളെ പ്രാപ്തരാക്കും,” സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടർ ഫിറോസ് മീരാൻ കൂട്ടിച്ചേർത്തു.

സബ്സ്ക്രിപ്ഷനുകൾ, പരസ്യം, ലൈസൻസിംഗ് എന്നിവയുടെ സംയോജനത്തിലൂടെ വരുമാനം നേടാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. സ്പോർട്സ്.കോം റിയൽ ടൈം സ്റ്റാറ്റിസ്റ്റിക്സ്, ഫാന്റസി ലീഗ് സംയോജനം, ഓൺ-ഡിമാൻഡ് റീപ്ലേകൾ എന്നിവ ഉൾപ്പെടുന്ന ടയേർഡ് (tiered) സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കും. ഫുട്ബോൾ ആരാധകരെയും സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള യുവതലമുറയെയും ഒരുപോലെ ആകർഷിക്കുന്നതാണ് ഇത്. “ഇതൊരു സാധാരണ കായിക അവകാശ കരാറല്ല, മറിച്ച് ഫുട്ബോളിനോട് അതിരുകളില്ലാത്ത അഭിനിവേശമുള്ള കേരളത്തിലൂടെ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്, സ്പോർട്സ്.കോം ആപ്പിന് ശക്തമായ തുടക്കം നൽകുന്ന, ഉയർന്ന വളർച്ചയും വരുമാനവും ഉറപ്പാക്കുന്ന ഒന്നാണ്,” എന്ന് എസ്ഇജിജി മീഡിയ ഗ്രൂപ്പ് സിഇഒയും പ്രസിഡന്റുമായ മാത്യു മക്ഗഹാൻ പറഞ്ഞു.

ദുബായിലെ നൂക്ക് ഹോൾഡിങ്‌സിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്ഇജിജി സൂപ്പർ ലീഗ് കേരള എന്നിവരുടെ ഉന്നത നേതൃത്വം പങ്കെടുത്തു. പോൾ റോയ് (സിഇഒ, ജി എക്സ് ആർ (GXR) ), മാർക്ക് ബിർച്ചാം (മെയിൻ ബോർഡ് ഡയറക്ടർ, എസ്ഇജിജി ), ടിം സ്കോഫ്ഹാം (സിഇഒ, സ്പോർട്സ്.കോം) എന്നിവരും സൂപ്പർ ലീഗ് കേരളയുടെ-യുടെ മാത്യു ജോസഫ്, ഫിറോസ് മീരാൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
ഫുട്ബോൾ മൈതാനങ്ങൾക്കപ്പുറം വളരുന്ന കേരളത്തിൽ ഈ സംരംഭം ആരംഭിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയിലെയും MENA (മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്ക) മേഖലയിലെയും ഭാവി പങ്കാളിത്തങ്ങൾക്ക് ഇത് ഒരു മാതൃകയാകുമെന്ന് എസ്ഇജിജി മീഡിയ ബോർഡ് ഡയറക്ടർ മാർക്ക് ബിർച്ചാം പറഞ്ഞു .

കേരള ഫുട്ബോൾ ഇനി ആഗോള വേദിയിൽ : വർധിച്ചുവരുന്ന അന്താരാഷ്ട്ര കാഴ്ചക്കാരും സ്പോൺസർമാരിൽ നിന്നുള്ള താൽപ്പര്യവും കണക്കിലെടുക്കുമ്പോൾ, ഈ കരാർ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഫുട്ബോൾ ഇക്കോസിസ്റ്റത്തിൽ സൂപ്പർ ലീഗ് കേരളയെ മുൻനിരയിലേക്ക് എത്തിക്കുന്നു. ഡിജിറ്റൽ-ഫസ്റ്റ് തന്ത്രം പ്രാദേശിക ക്ലബ്ബുകൾക്കും കളിക്കാർക്കും ബിസിനസ്സുകൾക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഗൾഫ്, നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക്, സ്പോർട്സ്.കോം പ്ലാറ്റ്ഫോം അവരുടെ സ്വന്തം ഫുട്ബോൾ ലീഗിന്റെ കാഴ്ചക്കാരാകുന്നതിനും പങ്കാളികളാകുന്നതിനും അവസരം ഒരുക്കുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ