സന്തോഷ് ട്രോഫി: ആന്‍ഡമാനെ ഗോളില്‍ മുക്കി കേരളം

സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖല യോഗ്യതാ മത്സരത്തില്‍ കേരളത്തിന് വമ്പന്‍ വിജയം. ആന്‍ഡമാന്‍ നിക്കോബാറിനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് കേരളം തകര്‍ത്തുവിട്ടത്. ജയത്തോടെ കേരളം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ആന്‍ഡമാന് കേരളത്തിന് മേല്‍ ഒരു ഘട്ടത്തില്‍ പോലും സമ്മര്‍ദ്ദം ചെലുത്താനായില്ല. കേരളത്തിനു വേണ്ടി മൂന്നു താരങ്ങള്‍ ഇരട്ടഗോളുകള്‍ വീതം നേടി. ഗില്‍ബേര്‍ട്ട് (39, 81), ജെസിന്‍ (45+1, 45+2), സഫ്നാദ് (80, 90+2) എന്നിവരാണ് ഇരട്ടഗോളുകളുമായി കസറിയത്. തോമസ് (64), അര്‍ജുന്‍ ജയരാജ് (70), സല്‍മാന്‍ (85) എന്നിവരാണ് കേരളത്തിന്റെ മറ്റു സ്‌കോറര്‍മാര്‍.

ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ലക്ഷദ്വീപിനെ തകര്‍ത്തിരുന്നു. അടുത്ത മത്സരത്തില്‍ പോണ്ടിച്ചേരിയാണ് കേരളത്തിന്റെ എതിരാളി.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്