മ്യൂലന്‍സ്റ്റീനെ പുറത്താക്കിയതില്‍ ജിങ്കന് പങ്കുണ്ടോ? തുറന്നടിച്ച് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍

വളരെ കൊട്ടിഘോഷിച്ച രംഗപ്രവേശമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. ആരാധകരും വളരെയേറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം അത്ര ശുഭകരമല്ലായിരുന്നു. ഫുട്ബോള്‍ ലോകത്തെ പേരുകേട്ട പരിശീലകനെ ടീമിലെത്തിച്ചെങ്കിലും മൈതാനത്ത് കാര്യമായ നേട്ടമുണ്ടാക്കുന്നതില്‍ ടീം പരാജയപ്പെട്ടു. ടീമിന്റെ മോശം പ്രകടനത്തില്‍ അതൃപ്തനായി പാതിക്കുവച്ച് മ്യൂളസ്റ്റീന്‍ ടീമിനെ ഉപേക്ഷിച്ചു.

എങ്കിലും ആ സ്ഥാനത്തേക്ക് ഡേവിഡ് ജെയിംസ് കടന്നു വന്നപ്പോള്‍ കഴിഞ്ഞതെല്ലാം പഴങ്കഥ. ഇപ്പോള്‍ ജയിക്കാന്‍ പറ്റുമെന്ന ഒരു ശക്തമായ ആത്മവിശ്വാസം ടീമിനും ആരാധകര്‍ക്കുമുണ്ട്. പുതിയ പരിശീലകന്റെ കീഴില്‍ ടിമിനു വന്ന മാറ്റത്തെക്കുറിച്ച് ക്യാപ്റ്റന്‍ ജിങ്കന്‍ തന്നെ മനസു തുറന്നിരിക്കുകയാണ്.

ടീമിനെ അടുത്തറിയാവുന്ന ഒരു പരിശീലകനെ തന്നെയാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ സീസണ്‍ മുതല്‍ എനിക്ക് അദേഹത്തെ അറിയാം. ജെയിംസ് വീണ്ടും എത്തിയപ്പോള്‍ മറ്റൊരു അന്തരീക്ഷമാണ് ടീമിലാകെ. ടീമിനെ മൊത്തത്തില്‍ പ്രചോദിപ്പിക്കാനുള്ള കഴിവാണ് അദേഹത്തെ വ്യത്യസ്തനാക്കുന്നത്. ടീമിനൊപ്പമുള്ള ആദ്യ സെഷന്‍ മുതല്‍ ഈ നിമിഷം വരെ വിജയതൃഷ്ണ ടീമില്‍ വളര്‍ത്തിയെടുക്കാന്‍ ജെയിംസിന് സാധിക്കുന്നു. തുടക്കം മോശമായിരുന്നെങ്കിലും ഇനിയുള്ള കളികളില്‍ ടീം ശക്തമായി തന്നെ തിരിച്ചുവരും ജിങ്കന്‍ പറഞ്ഞു. റെനെയുടെ കീഴില്‍ കളിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ തനിക്ക് സാധിച്ചെന്നും ജിങ്കന്‍ പറഞ്ഞു. റെനെ മികച്ച പരിശീലകന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, കളിക്കാരെ മനസിലാക്കുന്നതില്‍ ജയിംസാണ് മികച്ചത്. അതേസമയം, കളിക്കാരാണ് റെനെയുടെ പുറത്താക്കലിന് കാരണക്കാരായതെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ജിങ്കന്‍ വ്യക്തമാക്കി. ടീമിലെ മുതിര്‍ന്ന താരങ്ങളാണ് മ്യൂലന്‍സ്റ്റീന്റെ രാജിക്കു മാനേജ്‌മെന്റിന് സമ്മര്‍ദ്ദം ചെലുത്തിയതെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

ടീമിലെ വിദേശ താരങ്ങളെക്കുറിച്ചും ക്യാപ്റ്റന് നല്ലതുമാത്രമാണ് പറയാനുള്ളത്. വെസ് ബ്രൗണ്‍ വളരെ സിംപിളായ മനുഷ്യനാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഇംഗ്ലണ്ടിനുമായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണെങ്കിലും ടീമിലെ സഹതാരങ്ങളോട് അദേഹം നടത്തുന്ന ഇടപെടലുകള്‍ മാതൃകപരമാണ്. ടീമിനെ പ്രചോദിപ്പിക്കുന്നതില്‍ ബ്രൗണിന്റെ പങ്ക് വളരെ വലുതാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാല്‍ ലീഗ് ഘട്ടം കഴിയുമ്പോള്‍ എല്ലാ ടീമുകള്‍ക്കും മുന്നില്‍ ഫിനിഷ് ചെയ്യാന്‍ ഞങ്ങള്‍ക്കാകും. അതുകൊണ്ട് തന്നെ ടീം ആത്മവിശ്വാസത്തിലാണെന്നും ജിങ്കന്‍ പറഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്