കേരളത്തോട് മുട്ടുകുത്തി ഞാന്‍ നന്ദി പറയുന്നു, എന്നെ ഞാനാക്കിയത് നിങ്ങളാണ്, വികാരഭരിതനായി ജിങ്കന്‍

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്ന സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്റെ വികാരനിര്‍ഭരമായ യാത്രപറച്ചില്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്നെ താനാക്കിയ കേരള ജനതയോടും കേരള ബ്ലാസ്റ്റേ്‌സിനോടും ജിങ്കന്‍ നന്ദി പറയുന്നത്.

“ഇങ്ങനെയൊരു സന്ദേശം എഴുതേണ്ടി വരുമെന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല. എന്നാല്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലാ. എന്റെ ഇതുവരെയുള്ള ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും വിഷമകരമായ സന്ദര്‍ഭത്തിലൂടെയാണ് ഞാന്‍ കടന്നു പോവുന്നത്. എങ്കിലും വിധിയിലും ദൈവത്തിന്റെ തീരുമാനങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു” ജിങ്കന്‍ പറയുന്നു.

https://www.instagram.com/p/CAdIRAADgSg/?utm_source=ig_embed

എന്നെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ഒരു വ്യക്തിയെന്ന നിലയില്‍ വളരാന്‍ സഹായിക്കുകയും ചെയ്ത കേരള ജനതക്ക് മുന്നില്‍ മുട്ടുകുത്തി ഞാനെന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫുട്‌ബോള്‍ താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിങ്ങളോരോരുത്തരും എല്ലായ്‌പ്പോഴും എന്റെ കുടുംബാംഗങ്ങളായിരിക്കും” ജിങ്കന്‍ പറഞ്ഞു.

“ഞാനീ കുറിപ്പ് ചുരുക്കുകയാണ്, കാരണം ഇതെഴുതുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നുണ്ട്. ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്‌സിനും കേരളത്തിലെ ജനതക്കും എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ ടീമിനെ നിങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കുക.ഒരായിരം നന്ദി, നമ്മള്‍ എന്നും ഒരു കുടുബമായിരികും” ജിങ്കന്‍ കൂട്ടിചേര്‍ത്തു.

ജിങ്കന്റെ കുറിപ്പിന് ആശംസകളുമായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അടക്കം പലരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്ന വാര്‍ത്ത പുറത്ത് വന്നത്. ഐഎസ്എല്ലിലെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ജിങ്കന്‍ 76 മത്സരങ്ങളിലാണ് മഞ്ഞകുപ്പായത്തില്‍ ബൂട്ടണിഞ്ഞത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ