അവഹേളിക്കരുത്, ബംഗളൂരു ആരാധകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ജിങ്കന്‍

ആരാധകരുടെ കളത്തിന് പുറത്തുളള പരിധി വിട്ട ആവേശപ്രകടനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്‍. ട്വിറ്ററിലൂടെയാണ് ജിങ്കന്‍ ആരാധകര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

ഐഎസ്എല്‍ മത്സരശേഷം ബംഗളൂരു ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകനെ മെട്രോ ട്രെയിനില്‍ വെച്ച് പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. ഈ നടപടിയാണ് ജിങ്കനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ ഈ തരത്തിലുളള പെരുമാറ്റം നിര്‍ത്തണമെന്നാണ് ജിങ്കന്‍ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.

“ഇങ്ങനെ ചെയുന്നത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്, ഒരു ആരാധകനെ ഇങ്ങനെ കൂട്ടം ചേര്‍ന്ന് അവഹേളിക്കുന്നത് നിങ്ങളെ യഥാര്‍ത്ഥ ആരാധകര്‍ ആക്കുമെന്ന് തോന്നുന്നുണ്ടോ? അദ്ദേഹത്തിന്റെ സ്ഥാനത്തു നിങ്ങളെയോ നിങ്ങള്‍ക് വേണ്ടപെട്ടവരെയോ ആലോചിച്ചു നോക്കു” ജിങ്കന്‍ പറയുന്നു.

“ഗ്രൗണ്ടിനുള്ളില്‍ ഇത്തരത്തില്‍ ചാന്റ്‌സ് ചെയുന്നത് ആഹ്ലാദകരമാണ്. എന്നാല്‍ ഗ്രൗണ്ടിന് പുറത്ത് ഒരിക്കലും ഇത് അനുവദിക്കാനാകില്ല. ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കാര്‍ പോലും ഏറ്റുമുട്ടുക ഗ്രൗണ്ടിനുള്ളില്‍ മാത്രമായിരിക്കും. ഒരിക്കലും പുറത്ത് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. അത് കൊണ്ട് ദയവ് ചെയ്ത് ഈ തരത്തിലുള്ള അവഹേളനങ്ങള്‍ ഒഴിവാക്കുക. യഥാര്‍ത്ഥ ആരാധകരുടെ സംസ്‌കാരം കാത്ത് സൂക്ഷിക്കുക” ജിങ്കാന്‍ കൂട്ടിചേര്‍ത്തു.

ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കാന്‍ പരിക്ക് മൂലം ഇപ്പോള്‍ വിശ്രമത്തിലാണ്. ബ്ലാസ്‌റ്റേഴ്‌സിന് പുറമെ ഇന്ത്യന്‍ ടീമിലും സ്ഥിരസാന്നിധ്യമാണ് ജിങ്കന്‍.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?