അടുത്ത വർഷത്തെ ലോകകപ്പ് റൊണാൾഡോയ്ക്ക് സ്വന്തം; പോർച്ചുഗൽ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 39 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

പക്ഷെ ഏതെങ്കിലും മത്സരങ്ങൾ തോറ്റാൽ എല്ലാവരും വിമർശിക്കുന്നത് റൊണാൾഡോയെയാണ്. വിമർശനങ്ങൾ ഉയർന്നാലും റൊണാൾഡോ ഉടനെ തന്റെ വിരമിക്കൽ പ്രഖ്യാപിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അതിലൂടെ അടുത്ത ലോകകപ്പിൽ താൻ ഉണ്ടാകും എന്നാണ് ക്രിസ്റ്റ്യാനോ ഉദ്ദേശിക്കുന്നത്. പോർച്ചുഗൽ സഹതാരമായ വീറ്റിഞ്ഞ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

വീറ്റിഞ്ഞ പറയുന്നത് ഇങ്ങനെ:

‘ 39 വയസ്സുകാരനായ റൊണാൾഡോ ഇപ്പോഴും പോർച്ചുഗൽ ദേശീയ ടീമിൽ സ്റ്റാർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ലോങ്ങവിറ്റിയുടെ കാര്യത്തിൽ ഇതിനേക്കാൾ കൂടുതൽ വിശദീകരണം ആവശ്യമില്ല. അദ്ദേഹത്തിന്റെ പ്രൊഫഷണലിസം സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്.അദ്ദേഹത്തിന്റെ കരിയറിലെ എല്ലാ കാര്യങ്ങളും അവിശ്വസനീയമാണ്”

വീറ്റിഞ്ഞ തുടർന്നു:

“ഈ നിലയിൽ എത്താൻ വേണ്ടി അദ്ദേഹം എടുത്ത അധ്വാനങ്ങളും ത്യാഗങ്ങളും എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാൻ കഴിയുന്നു എന്നുള്ളത് തന്നെ ഒരു പ്രവിലേജ് ആണ്. ഞങ്ങളുടെ കുട്ടിക്കാലം തൊട്ടേയുള്ള ഒരു സ്വപ്നമായിരുന്നു അത്. അതിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാൽ ഇനിയും കുറച്ചു വർഷങ്ങൾ കൂടി ബാക്കിയുണ്ട്. തീർച്ചയായും അടുത്ത വേൾഡ് കപ്പ് ആണ് റൊണാൾഡോയുടെ ലക്ഷ്യം. വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ഒരു താരമാണ് റൊണാൾഡോ” വീറ്റിഞ്ഞ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ