റൊണാൾഡോ വെറുമൊരു താരമല്ല, യുവ കളിക്കാരുടെ റഫറൻസാണ് അദ്ദേഹം: മുൻ ബ്രസീൽ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര തലത്തിലും, ക്ലബ് തലത്തിലും ഇപ്പോഴും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

അടുത്ത വർഷം നടക്കാൻ പോകുന്ന ഫിഫ ലോകകപ്പിൽ തന്റെ സാന്നിധ്യമുണ്ടാകും എന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു. ചില ആളുകൾ റൊണാൾഡോയെ വെറും ഗോൾ നേടുന്ന താരമായിട്ടാണ് കാണുന്നതെന്നും അങ്ങനെ അദ്ദഹത്തോട് പെരുമാറരുതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ബ്രസീൽ താരം സിക്കോ റെകോൺസ്.

സിക്കോ റെകോൺസ് പറയുന്നത് ഇങ്ങനെ:

” ആളുകൾ റൊണാൾഡോയെ കുറിച്ച് സംസാരിക്കുന്നത് അദ്ദേഹം ഒരു ഗോൾ സ്‌കോറർ മാത്രമാണെന്നുള്ള നിലയിലാണ്. ആ ധാരണ തെറ്റാണ്. റൊണാൾഡോ വെറുമൊരു താരമല്ല ഫുട്ബാൾ കളിക്കാരുടെ റഫാറൻസ് ആണ്. ജനിക്കുമ്പോൾ കിട്ടിയ കഴിവിലൂടെ വളർന്നവനല്ല റൊണാൾഡോ. അദ്ദേഹം ഇപ്പോൾ ഈ നിലയിൽ ആയത് അവന്റെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും പരിശ്രമം കൊണ്ടാണ്” സിക്കോ റെകോൺസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ