ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

ലോക ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ഫുട്ബാളിൽ ഇനി തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരങ്ങൾ കടന്നു പോകുന്നതെന്നും വൈകാതെ തന്നെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

2026 ലോകകപ്പിന് ശേഷം ഇരു താരങ്ങളും തന്റെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന് റിപ്പോട്ടുകൾ വന്നിരുന്നു. അടുത്ത ലോകകപ്പിൽ റൊണാൾഡോയുടെ ആവശ്യം ഇല്ല എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ചെൽസി താരമായ ജിമ്മി ഫ്ലോയ്ഡ്.

ജിമ്മി ഫ്ലോയ്ഡ് പറയുന്നത് ഇങ്ങനെ:

” 2026 ലോകകപ്പിൽ റൊണാൾഡോയുടെ ആവശ്യമില്ല. നാളുകൾ ഏറെയായി ലോകത്തിലെ ഏറ്റവും മികച്ച താരമായി അദ്ദേഹം നിലനിൽക്കുകയാണ്. ഒരു പക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. അവൻ അവനെ തന്നെ ദ്രോഹിക്കുകയാണ് പോർച്ചുഗലിന് വേണ്ടി കളിച്ച്”

ജിമ്മി ഫ്ലോയ്ഡ് തുടർന്നു:

” എന്നോട് മെസിയാണോ റൊണാൾഡോയാണോ മികച്ചതെന്ന് ചോദിച്ചാൽ ഞാൻ റൊണാൾഡോയെ തിരഞ്ഞെടുക്കും. എന്നും മികച്ച ലെവലിൽ എത്താൻ അദ്ദേഹം എന്ത് വേണമെങ്കിലും ചെയ്യും. ആ മെന്റാലിറ്റിയാണ് അവനുള്ളത്‌. നമ്മളെ എല്ലാവരും ഫുട്ബോൾേഴ്‌സ് ആയിട്ടാണ് അറിയുന്നത്. എനിക്ക് നന്നായി അറിയാം എന്നെ ആവശ്യമായ സമയം എപ്പോഴാണെന്നും ഞാൻ ഇറങ്ങി പോകേണ്ട സമയം എപ്പോഴാണെന്നും. റൊണാൾഡോ പിന്മാറി യുവ തലമുറയ്ക്ക് അവസരം നൽകണം” ജിമ്മി ഫ്ലോയ്ഡ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ