കളിക്കുന്നത് കണ്ടത്തില്‍ ആണോ വരമ്പത്ത് ആണോ എന്ന് നോക്കണ്ട, ക്രിസ്റ്റ്യാനോയുടെ ഒരു മണിക്കൂറിലെ പ്രതിഫലം തന്നെ ഞെട്ടിക്കുന്നത്!

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെ അല്‍ നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍.

ഒരു മാസം 16.67 മില്യന്‍ യൂറോയാകും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുക. ഏകദേശം 147 കോടി രൂപ വരുമിത്. ആഴ്ചയ്ക്ക് 38.88 മില്യന്‍ യൂറോയും(34 കോടി രൂപ) ദിവസം 5,55,555 യൂറോയും(ഏകദേശം അഞ്ചു കോടി രൂപ), മണിക്കൂറിന് 23,150 യൂറോയും(20 ലക്ഷം രൂപ) ആയിരിക്കും താരത്തിനു ലഭിക്കുക. പരസ്യ വരുമാനത്തിനു പുറമെയാണ് ഇത്.

വ്യത്യസ്തമായ ഒരു രാജ്യത്തിന്റെ പുതിയ ഫുട്‌ബോള്‍ ലീഗില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്ന് സൗദി ക്ലബ്ബ് അല്‍ നസറുമായി കരാര്‍ ഒപ്പിട്ട ക്രിസ്റ്റ്യാനോ പറഞ്ഞു. ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം പറഞ്ഞത്.

ആണ്‍-പെണ്‍ ഫുട്‌ബോള്‍ രംഗത്ത് അല്‍ നസര്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രചോദനാത്മകമാണ്. ഇക്കഴിഞ്ഞ ലോകകപ്പിലെ സൗദിയുടെ പ്രകടനവും നമ്മള്‍ കണ്ടതാണ്. ഫുട്‌ബോളില്‍ വലിയ നിലയിലെത്താന്‍ ആഗ്രഹവും കരുത്തുമുണ്ട് സൗദി അറേബ്യയ്ക്ക്.

യൂറോപ്യന്‍ ഫുട്ബോളില്‍ ഞാന്‍ ലക്ഷ്യമിട്ടതൊക്കെയും നേടിയെടുത്തു. ഇനി എന്റെ പരിചയസമ്പത്ത് ഏഷ്യയില്‍ വിനിയോഗിക്കാനുള്ള സമയമാണെന്നു കരുതുന്നു. പുതിയ ടീമംഗങ്ങള്‍ക്കൊപ്പം ചേരുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവര്‍ക്കൊപ്പം ടീമിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനും- ക്രിസ്റ്റ്യാനോ പ്രസ്താവനയില്‍ അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ