വീണ്ടും ബൂട്ടണിയാന്‍ റോണാള്‍ഡിഞ്ഞോ; ബാഴ്സ- യുവന്റസ് മത്സരം മുംബൈയില്‍

മുന്‍ ലോക ഫുട്‌ബോളറും ബാഴ്സലോണയുടെ ബ്രസീലിയന്‍ ഇതിഹാസവുമായ റൊണാള്‍ഡിഞ്ഞോ ഇന്ത്യയിലേക്ക്. ബാഴ്സലോണ ലെജന്‍ഡ്സും യുവന്റസ് ലെജന്‍ഡ്സും തമ്മില്‍ ഫെബ്രുവരി 17ന് മുംബൈയിലെ അന്ധേരി ഫുട്ബോള്‍ അരീനയില്‍ നടക്കുന്ന പ്രദര്‍ശന ഫുട്‌ബോള്‍ മത്സരത്തിലാണ് താരം പങ്കെടുക്കുക. അതിനായി അടുത്തയാഴ്ച താരം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അദ്ദേഹത്തെ കൂടാതെ ഇതിഹാസ താരങ്ങളായ എഡഗര്‍ ഡേവിസ്, എറിക്ക് അബിദാല്‍, പാട്രിക്ക് ക്ലൈവര്‍ട്ട് എന്നിവര്‍ ബാഴ്സലോണ കൂപ്പായത്തില്‍ കളത്തിലിറങ്ങും. അതേസമയം ഡേവിഡ് ട്രെസഗെ, പാവേല്‍ നെദ്വെദ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ യുവന്റസിനുമായി കളിക്കിറങ്ങും, ബാഴ്സലോണയുടെ പ്രചരണത്തിനും മുന്‍ താരങ്ങള്‍ക്കുള്ള ആദരവുമായാണ് സംഘാടകര്‍ മത്സരം സംഘടിപ്പിക്കുന്നത്.

ഐഎസ്എല്ലില്‍ കളിച്ച ഡെല്‍പിയറോ, ഡേവിഡ് ട്രെസഗെ തുടങ്ങിയ താരങ്ങളും യുവന്റസിനുമായി ബൂട്ടണിയും. ഇന്ത്യയില്‍ ആദ്യമായി കളിക്കാനെത്തുന്ന യുവന്റസ് ടീം ഫെബ്രുവരി 14ന് മുംബൈയിലെത്തും. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെജന്‍ഡ്സുമായും മൊസാംബിക്ക് ലെജന്‍ഡ്സുമായും ബാഴ്സലോണ പ്രദര്‍ശന മത്സരം കളിച്ചിരുന്നു. അന്നേദിവസം വൈകിട്ട് ഏഴ് മണിക്കാണ് കഴി നടക്കുക. ഇതിന്റെ സംപ്രേക്ഷണം ബാഴ്സ ടിവിയും ബാഴ്‌സലോണയുടെ ഔദ്യോഗിക യുടൂബ് ചാനലുമായിരിക്കും നടത്തുക

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍