കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മൂലന്‍സ്റ്റീന്‍: ബെംഗളൂരൂവിനെതിരേ തോറ്റത് മനപ്പൂര്‍വം: ജിംഗന്‍ മദ്യപാനി; മാനേജ്‌മെന്റ് പരിതാപകരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഉയരാത്ത ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം റെനെ മ്യൂലന്‍സ്റ്റീന്‍ വ്യക്തമാക്കിയത്. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി തന്നെ മാറ്റി മറക്കാവുന്ന പ്രതികരണമാണ് മ്യൂലന്‍സ്റ്റീന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

കെസിറോണ്‍ കിസിറ്റോയെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനത്തിലെത്താന്‍ വൈകിയതാണ് നിലവില്‍ ്ബ്ലാസ്റ്റേഴ്‌സ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ മ്യൂലന്‍സ്റ്റീന്‍ ഗോവയുമായി 5-2 നു ബ്ലാസ്റ്റേഴ്സ് തോറ്റ മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ പുലര്‍ച്ച 4 മണി വരെ മദ്യപാനവും പാര്‍ട്ടിയിലും മുഴുകിയിരുന്നു എന്നും തുറന്നടിച്ചു. ഇത് ഒരു ക്യാപ്റ്റന്റെ പ്രൊഫഷണലിസം ആയിട്ട് അല്ലെന്നും, മോശം പ്രവര്‍ത്തി ആയിട്ടാണ് തോന്നുന്നതെന്നും ബെംഗളൂരുവുമായുള്ള മത്സരത്തില്‍ തന്നെ പുറത്താക്കാന്‍ ടീം മനപ്പൂര്‍വം തോറ്റതായിരിക്കാമെന്നും റെനെ പറഞ്ഞു.

മത്സരങ്ങള്‍ തുടരുന്നതിനിടെ ബെര്‍ബറ്റോവിനും റിനോ ആന്റോയ്ക്കും സികെ വിനീതിനും പരിക്കേറ്റു. ഒരു മാനേജറെ അപേക്ഷിച്ച് മികച്ച ടീമിനെ ഇറക്കുകയെന്നാണ് കടമ. എല്ലാവരും വിചാരിക്കുന്നത് താനാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്‌നമെന്ന്്. എന്നാല്‍ ക്ലബ്ബിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറടക്കം പ്രഫഷണല്‍ സമീപനമല്ല ടീമിനോട് നടത്തുന്നതെന്നും റെനെ വ്യക്തമാക്കി.

സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് പരിക്കേറ്റതാണ് താരത്തെ തന്റെ കീഴില്‍ കൂടുതല്‍ ഇറക്കാതിരുന്നത്. എന്നാല്‍ പരിക്കില്‍ നിന്നും മോചിതനായതാണ് അദ്ദേഹത്തിനും കേരളത്തിനും ഗുണകരമായത്. മ്യൂലന്‍സ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ