റയൽ മാഡ്രിഡിന് കിട്ടിയത് മുട്ടൻ പണി; കരാർ പുതുക്കാൻ വിസമ്മതിച്ച്‌ ആ താരം; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് റയൽ മാഡ്രിഡ്. പരിശീലകനായ കാർലോ അൻസലോട്ടിയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് താരങ്ങൾ കാഴ്ച വെക്കുന്നത്. കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് ഇതിഹാസമായ കിലിയൻ എംബാപ്പയെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും കരുത്തരായ ടീമായി മാറാൻ റയൽ മാഡ്രിഡിന് സാധിച്ചു.

ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ പ്രകാരം സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഈ വർഷത്തെ കരാർ പുതുക്കിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. വർഷങ്ങളായി റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബ്രസീലിയൻ താരമാണ് വിനീഷ്യസ്. എംബാപ്പയേക്കാൾ തുക തന്നാൽ താരം റയൽ മാഡ്രിഡിൽ തുടരാം അല്ലെങ്കിൽ കരാർ പുതുക്കാതെ ക്ലബ് വിടും. ഇതാണ് റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.

എംബാപ്പയുടെ വരവിൽ റയൽ മാഡ്രിഡിലെ പല താരങ്ങൾക്കും അതൃപ്തിയുണ്ടായിരുന്നു. ടീമിൽ എംബാപ്പയെ ഉയർത്തി മറ്റുള്ള താരങ്ങൾക്ക് അവസരം നിഷേധിക്കുകയാണ് റയൽ മാനേജ്‌മന്റ് ചെയ്യുന്നത് എന്നാണ് പല മുൻ താരങ്ങളുടെയും വാദം. സ്പാനിഷ് ലീഗില്‍ പോരാട്ടം ശക്തമായി നടക്കവെയാണ് വിനീഷ്യസ് റയല്‍ വിടാനൊരുങ്ങുന്നത്. 22 മത്സരത്തില്‍ നിന്ന് 49 പോയിന്റോടെയാണ് റയല്‍ മാഡ്രിഡാണ് തലപ്പത്ത് നില്‍ക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ