PSG

ഒരുമിച്ച് താമസിക്കാന്‍ മെസിയെ ക്ഷണിച്ച് റാമോസ്; ഇത് മഞ്ഞുരുകും കാലം

സ്പാനിഷ് ലീഗിലെ കടുത്ത ശത്രുതയുടെ കഥ മറന്ന് പിഎസ്ജിയിലെ സഹതാരവും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസിയെ ഒരുമിച്ച് താമസിക്കാന്‍ ക്ഷണിച്ച് പ്രതിരോധ നിരയിലെ കരുത്തന്‍ സെര്‍ജിയോ റാമോസ്. ബാഴ്‌സലോണയ്ക്കായി രണ്ടു പതിറ്റാണ്ട് പന്തു തട്ടിയ മെസിയും റയല്‍ മാഡ്രിഡിന്റെ പ്രതിരോധം ഏറെക്കാലം കാത്ത റാമോസും കളത്തിലെ വലിയ വൈരികളായാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. ഇരു താരങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി അവസാനിക്കുന്നതിന്റെ സൂചനയാണ് മെസിയെ അതിഥിയാക്കാനുള്ള റാമോസിന്റെ തീരുമാനം.

ബാഴ്‌സ വിട്ട് പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ട മെസിക്ക് സ്ഥിരംതാമസത്തിന് വീട് ഇതുവരെ ലഭിച്ചിട്ടില്ല. പാരീസിലെ ഒരു ഹോട്ടലിലാണ് മെസി താമസിക്കുന്നത്. ചാംപ്‌സ് എല്ലിസീസിനു സമീപത്തെ ഹോട്ടലിലാണ് റാമോസും താമസിച്ചിരുന്നത്. പിന്നീട് എയ്ഞ്ചല്‍ ഡി മരിയയും മാര്‍ക്വീനോസുമെല്ലാം തങ്ങുന്ന ന്യൂലി സര്‍ സെയ്ന്‍ മേഖലയിലെ വീട്ടിലേക്ക് റാമോസ് മാറി. ഈ വീട്ടിലേക്കാണ് മെസിയെയും കുടുംബത്തെയും റാമോസ് ക്ഷണിച്ചത്. എന്നാല്‍ റാമോസിന്റെ ആതിഥ്യം സ്വീകരിക്കാന്‍ മെസി സന്നദ്ധനാണോ എന്നറിയില്ല.

ലാ ലിഗയിലെ എല്‍ ക്ലാസിക്കോകളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ മെസിയും റാമോസും പലതവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മെസിയെ ഫൗള്‍ ചെയ്തതിന് രണ്ടു തവണ റാമോസിന് ചുവപ്പ് കാര്‍ഡ് വാങ്ങേണ്ടി വന്നിരുന്നു. കൈയാങ്കളിയിലേക്ക് നീങ്ങിയേക്കാവുന്ന തരത്തിലെ ഉരസലുകളും രണ്ടുംപേരും തമ്മിലുണ്ടായിട്ടുണ്ട്. എന്നാല്‍ പിഎസ്ജിയില്‍ മെസിയും റാമോസും ഒരുമിച്ചു കളിക്കുന്നത് കാണാന്‍ ഫുട്‌ബോള്‍പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ