റഫറിക്കെതിരെ വംശീയ അധിക്ഷേപം; ജോസെ മൗറീഞ്ഞോയ്ക്ക് വിലക്ക് ഏർപ്പെടുത്തി തുർക്കി ഫുട്ബോൾ ഫെഡറേഷൻ

തുർക്കി ലീഗിൽ പോർച്ചുഗീസ് പരിശീലകൻ ജോസ് മൗറീഞ്ഞോയുടെ ടീമായ ഫെനർബാഷെ എതിരാളിയായ ഗലാറ്റസരെയുമായി സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് നടത്തിയ പരാമർശത്തെത്തുടർന്ന് തുർക്കി ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിന് നാല് മത്സരങ്ങളിൽ നിന്ന് വിലക്കും പിഴയും ചുമത്തി.

തിങ്കളാഴ്ച ഇസ്താംബൂളിൽ നടന്ന ലീഗിലെ 25-ാം റൗണ്ടിൽ ഇരു ടീമുകളും തമ്മിലുള്ള ഗോൾരഹിത സമനിലയ്ക്ക് ശേഷം പോർച്ചുഗീസ് പരിശീലകൻ “വംശീയ പരാമർശങ്ങൾ” നടത്തിയതായി ഗലാറ്റസരെ ആരോപിച്ചു.

“ആദ്യ മിനിറ്റിലെ വലിയ ഡൈവിനും കുട്ടിയുടെ മുകളിൽ കുരങ്ങന്മാരെപ്പോലെ അവരുടെ ബെഞ്ച് ചാടിയതിനും ശേഷം…” എന്ന് മൗറീഞ്ഞോ പറഞ്ഞതായാണ് ആരോപണം. 62 കാരനായ പരിശീലകനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്ന് ഗലാറ്റസരെ ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. “തുർക്കിയിലെ മാനേജീരിയൽ ചുമതലകൾ ആരംഭിച്ചതുമുതൽ, ഫെനർബാഷെ പരിശീലകൻ ജോസ് മൗറീഞ്ഞോ തുർക്കി ജനതയ്‌ക്കെതിരെ നിരന്തരം അപമാനകരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.” പ്രസ്താവനയിൽ പറയുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ