"ഞങ്ങൾ തുടങ്ങി, കപ്പ് നേടും എന്നത് ഉറപ്പാണ്"; ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്ത് ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബയേൺ മ്യുണിക് ആയിരുന്നെങ്കിലും ബാഴ്‌സയുടെ പ്രധിരോധ നിരയുടെ മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു.

ഒരുപാട് നാളുകൾക്ക് ശേഷമാണ് ബയേൺ മ്യുണിക്കിനെ ബാഴ്‌സിലോണ പരാജയപെടുത്തുന്നത്. ഇത്തവണ കിരീടം നേടാൻ വരെ ടീമിന് സാധിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. വിജയം നേടിയ ശേഷം ബാഴ്‌സ പരിശീലകനായ ഹാൻസി ഫ്ലിക്ക് സംസാരിച്ചു.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

“ഞങ്ങൾ കിരീട ഫേവറേറ്റുകളാണ് എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. അത് നേരത്തെ ആയിപ്പോവും. ഞങ്ങൾ ഇപ്പോൾ ആരംഭിച്ചതേ ഉള്ളൂ. ഓരോ ഓരോ മത്സരത്തെയും വ്യത്യസ്തമായി പരിഗണിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾ നന്നായി ഹാർഡ് വർക്ക് ചെയ്യുകയും അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവരാണ്. ഇനി ശനിയാഴ്ച ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടേറിയ മത്സരമുണ്ട്. പഴയ ബാഴ്സ തിരിച്ചുവന്നു എന്ന് പറയാനായിട്ടില്ല. കാരണം സീസൺ തുടങ്ങിയിട്ടേ ഉള്ളൂ ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഈ ശനിയാഴ്ച നടക്കാൻ പോകുന്നത്. എൽ ക്ലാസിക്കോ മത്സരമായ ബാഴ്സിലോണയും റയൽ മാഡ്രിഡും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ