"ഉക്രൈനിയൻ നെയ്മർ ഇത്തവണ ബാലൺ ഡി ഓർ കൊണ്ട് പോകും"; പിന്തുണ അറിയിച്ച് സഹതാരം ജിയോർജി സുഡാക്കോവ്

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ബാലൺ ഡി ഓർ. കഴിഞ്ഞ തവണ നേടിയത് അർജന്റീനൻ സൂപർ താരം ലയണൽ മെസി ആയിരുന്നു. ഇത്തവണ യുവ താരങ്ങളായ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, റോഡ്രി എന്നിവരാണ് ഈ പുരസ്‌കാരത്തിന് മുൻപന്തിയിൽ നിൽക്കുന്ന താരങ്ങൾ. എന്നാൽ ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ പോകുന്നത് ഉക്രനിയന് നെയ്മർ എന്ന് അറിയപ്പെടുന്ന താരമായ മുഡ്രിക്ക് ആണെന്ന് പറഞ്ഞിരിക്കുകയാണ് സഹതാരം ജിയോർജി സുഡാക്കോവ്.

ജിയോർജി സുഡാക്കോവ് പറയുന്നത് ഇങ്ങനെ:

“വളരെയധികം ഇൻഗ്രേഡിബിൾ ആയ ഒരു താരമാണ് മുഡ്രിക്ക്. അദ്ദേഹത്തിന്റെ ടാലെന്റിന് ഒരു പരിധിയുമില്ല. ഭാവിയിൽ അദ്ദേഹത്തിന്
ബാലൺ ഡി ഓർ പുരസ്കാരം വരെ നേടാൻ സാധിക്കും. കാരണം അത്രയധികം ക്വാളിറ്റിയുള്ള താരമാണ് മുഡ്രിക്ക്. പക്ഷേ എല്ലാം അദ്ദേഹത്തെ ആശ്രയിച്ചു കൊണ്ടാണ് നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ ബെസ്റ്റ് കോളിറ്റി പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ഉക്രൈൻ എന്നുള്ളത് ഒരുപാട് പ്രതിഭകൾ ഉള്ള ഒരു രാജ്യമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ഉത്തമ ഉദാഹരണമാണ് ” ജിയോർജി സുഡാക്കോവ് പറഞ്ഞു.

ചെൽസി ടീമിൽ വന്നതിൽ പിന്നെ മികച്ച പ്രകടനങ്ങൾ നടത്താൻ മുഡ്രിക്കിന് സാധിച്ചിട്ടില്ല. ചെൽസിക്ക് വേണ്ടി ആകെ കളിച്ച 58 മത്സരങ്ങളിൽ നിന്ന് കേവലം 7 ഗോളുകൾ മാത്രമാണ് മുഡ്രിക്ക് നേടിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഈ വർഷം ട്രാൻസ്ഫർ ജാലകത്തിൽ മികച്ച താരങ്ങളെ ആണ് ടീം സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ ചെൽസിയുടെ ക്യാപ്റ്റനായി അർജന്റീനൻ താരം എൻസോ ഫെർണാണ്ടസിനെയാണ്‌ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ