'ബാലൺ ഡി ഓർ ഒരിക്കലും അവന്മാർക്ക് കിട്ടാൻ പോണില്ല'; പ്രമുഖ താരങ്ങളെ ഒഴിവാക്കി സ്പെയിൻ താരം ഹൊസെലൂ

ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കിട്ടുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ ആര് നേടും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. നിരവധി താരങ്ങളാണ് ഈ പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ സാധ്യത ഉള്ള താരങ്ങൾ ആണ് വിനീഷിയസ് ജൂനിയർ, ജൂഡ് ബെല്ലിങ്‌ഹാം എന്നി താരങ്ങൾ. പക്ഷെ കോപ്പ അമേരിക്കൻ ടൂർണ്ണമെന്റിലെയും യൂറോ കപ്പിലേയും മികച്ച പ്രകടനങ്ങൾ കൊണ്ട് ഇത്തവണ വേറെയും കളിക്കാർ ഇവർക്കൊപ്പം പുരസ്‌കാരത്തിന് മത്സരിക്കാൻ ഉണ്ട്. റോഡ്രി, ലൗറ്ററോ മാർട്ടിനെസ്, കാർവഹൽ എന്നിവരാണ് മറ്റു താരങ്ങൾ. ഇത്തവണ ആരായിരിക്കും പുരസ്‌കാരം നേടുക എന്നതിനെ പറ്റി തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ് സ്പാനിഷ് ഫുട്ബോളർ ഹൊസെലൂ.

ഹൊസെലുവിന്റെ വാക്കുകൾ ഇങ്ങനെ:

” ഏറ്റവും മികച്ച താരവും ബാലൺ ഡി ഓർ പുരസ്‌കാരത്തിന് ഏറ്റവും അർഹനും ആയ താരവും അത് ഡാനി കാർവഹലാണ്. നേടാനും തെളിയിക്കാനും ഉള്ളതെല്ലാം അദ്ദേഹം സ്വമതമാക്കിയിട്ടുണ്ട്. ഒരുപാട് ഗോളുകളും അദ്ദേഹം നേടി. പല മത്സരങ്ങളിലും അദ്ദേഹം മത്സരങ്ങൾ തിരിച്ച് അനുകൂലമാകും വിധം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. എത്രയോ മത്സരങ്ങൾ അദ്ദേഹം മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ താരം കാർവഹലാണ്” ഹൊസെലൂ പറഞ്ഞത് ഇങ്ങനെ.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ചാമ്പ്യൻസ് ലീഗ് കിരീടവും, ലാലിഗ കിരീടവും താരം നേടിയിട്ടുണ്ട്. കൂടാതെ തന്റെ നിലവിലെ ക്ലബായ സ്പെയിനിനൊപ്പം യൂറോ കപ്പും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് മത്സരങ്ങളിലായാലും രാജ്യാന്തര മത്സരങ്ങളിൽ ആയാലും താരം ഒരേ പോലെ മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. അത് കൊണ്ടാണ് കർവാഹൽ മുൻപന്തിയിൽ എത്തി നിൽക്കുന്നത്. എന്നാൽ താരം കളിക്കുന്ന പൊസിഷൻ അത് ഡിഫൻസ് ആണ്. അത് കൊണ്ട് ആ സ്ഥാനത് കളിക്കുന്ന കളിക്കാർക്ക് പൊതുവെ ബാലൺ ഡി ഓർ പുരസ്‌കാരം ലഭിക്കാൻ സാധ്യത കുറവാണ്.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു