"നെയ്മർ ഫുട്ബോളിലെ സന്തോഷത്തിന്റെ അടയാളമാണ്"; സാന്റോസ് എഫ്സിയുടെ കുറിപ്പ് വൈറൽ ആകുന്നു

ഫുട്ബോൾ ലോകത്ത് ഇപ്പോൾ ഏറെ ചർച്ച വിഷയമായ കാര്യമാണ് ബ്രസീലിയൻ ഇതിഹാസമായ നെയ്മർ ജൂനിയറിന്റെ തിരിച്ച് വരവ്.
പരിക്ക് മൂലം ഒരു വർഷത്തിന് മുകളിലായി നെയ്മർ കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇന്ന് നടന്ന എ എഫ്സി ലീഗിൽ അൽ ഐനെതിരെയുള്ള മത്സരത്തിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് അൽ ഹിലാൽ വിജയിച്ചത്. മത്സരത്തിന്റെ 75 ആം മിനിറ്റ് മുതലാണ് നെയ്മർ കളിക്കാൻ ഇറങ്ങിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയ നെയ്മറിനെ സ്വാഗതം ചെയ്ത ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. നെയ്മറുടെ മുൻ ക്ലബ്ബായ സാന്റോസും ഒരു മെസ്സേജ് പങ്കുവെച്ചിട്ടുണ്ട്. നെയ്മർ കേവലം ഒരു സ്റ്റാറല്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.

സാന്റോസിന്റെ കുറിപ്പ് ഇങ്ങനെ:

”ഒരു വർഷത്തിനു മുകളിലായി നെയ്മർ കളിക്കളത്തിന് പുറത്തായിരുന്നു, ഒരു വലിയ ഇടവേളക്കു ശേഷം നെയ്മർ അദ്ദേഹം ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. നെയ്മർ കേവലം ഒരു സ്റ്റാർ അല്ല, കേവലം ഒരു ജീനിയസ് മാത്രമല്ല, മറിച്ച് ഫുട്ബോളിലെ സന്തോഷത്തിന്റെ അടയാളമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ലക്ഷക്കണക്കിന് ആയ ആരാധകർക്ക് സന്തോഷം നൽകുകയാണ് ചെയ്തിരിക്കുന്നത്. ആരാധകരെ പോലെ സാന്റോസ് എന്ന ക്ലബ്ബും വളരെയധികം സന്തോഷത്തിലാണ്. സമീപകാലത്ത് ഏറ്റവും മികച്ച ബ്രസീലിയൻ താരവുമായി ഞങ്ങളുടെ ബന്ധം വളരെയധികം സ്പെഷ്യലാണ്. നിങ്ങളെ വീണ്ടും കളിക്കളത്തിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ” സാന്റോസ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

ഗ്രൂപ്പ് സ്റ്റേജിൽ ഒൻപത് പോയിന്റുമായി അൽ ഹിലാൽ തന്നെയാണ് മുൻപിൽ. അവരുടെ ഗ്രൂപ്പിൽ തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നാസറും വരുന്നത്. എന്നാൽ ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ അവർക്ക് ക്വാളിഫൈയ് ചെയ്യാൻ സാധിക്കൂ. ഇനി അടുത്ത സൗദി ലീഗ് മത്സരത്തിൽ അൽ താവൂനാണ് ഹിലാലിന്റെ എതിരാളികൾ. ആ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ നെയ്മറിനെ കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ