"നെയ്മർ ഇന്റർ മിയാമിയിലേക്ക് പോകുന്നത് ക്ലബിന് അപകടമാണ്"; സെബാസ്റ്റ്യൻ സലാസറിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശം സമയമുണ്ടെങ്കിൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ബ്രസീൽ താരമായ നെയ്മർ ജൂനിയർ. പരിക്ക് കാരണം ഒരു വർഷത്തോളമാണ് അദ്ദേഹം കളിക്കളത്തിൽ നിന്നും മാറി നിന്നത്. അതിലൂടെ കോപ്പ അമേരിക്ക അടക്കം നിരവധി ടൂർണമെന്റുകളും അദ്ദേഹത്തിന് നഷ്ട്ടമായി. പരിക്കിൽ നിന്നും മുക്തി നേടിയ ശേഷം നെയ്മർ കുറച്ച് ആഴ്ചകൾ മാത്രമേ ആയുള്ളൂ അൽ ഹിലാലിന്റെ കൂടെ ജോയിൻ ചെയ്തിട്ട്. എന്നാൽ വീണ്ടും അദ്ദേഹത്തിന് പരിക്ക് ഏറ്റു.

ആകെ ഏഴ് മത്സരങ്ങൾ മാത്രമേ നെയ്മർ അൽ ഹിലാലിന് വേണ്ടി കളിച്ചിട്ടുള്ളു. അടുത്ത വർഷം ജനുവരിയോടെ താരത്തിന്റെ കോൺട്രാക്ട് അവസാനിക്കും. വീണ്ടും അദ്ദേഹത്തിനെ അൽ ഹിലാൽ നിലനിർത്താനുള്ള സാധ്യത കുറവായിരിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. നെയ്മർ അമേരിക്കൻ ലീഗിലെ പ്രധാന ടീമായ ഇന്റർ മിയാമിയിലേക്ക് പോകും എന്ന വാർത്തകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ESPN ന്റെ ഫുട്ബോൾ പണ്ഡിറ്റായ സെബാസ്റ്റ്യൻ സലാസർ ഇക്കാര്യത്തിൽ ഇന്റർമയാമിക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സെബാസ്റ്റ്യൻ സലാസർ പറയുന്നത് ഇങ്ങനെ:

“അമേരിക്കൻ ലീഗിൽ മാർക്കറ്റിംഗിനാണ് മുൻഗണന. തീർച്ചയായും നെയ്മർ ഒരു വലിയ താരമാണ്. ഇന്റർമയാമിയുടെ കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ അദ്ദേഹം മാർക്കറ്റിംഗിന് സഹായകരമാകും. പക്ഷേ അദ്ദേഹത്തിന്റെ പരിക്കുകൾ അവഗണിക്കേണ്ടിവരും. അൽ ഹിലാൽ നെയ്മർക്ക് വേണ്ടി ചെയ്തത് നോക്കൂ. 90 മില്യൺ യൂറോ പിഎസ്ജിക്ക് നൽകി. കൂടാതെ നെയ്മർക്ക് സാലറിയും മറ്റുള്ള ആനുകൂല്യങ്ങളും നൽകി”

സെബാസ്റ്റ്യൻ സലാസർ തുടർന്നു:

“എന്നിട്ട് നെയ്മർ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് കളിച്ചത്. അതൊരു ദുരന്തത്തിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്റർമയാമി നെയ്മറെ കൊണ്ടുവന്നാലും ഇത് ആവർത്തിച്ചേക്കാം. വളരെ അപൂർവമായി മാത്രമാണ് അദ്ദേഹം കളിക്കുന്നത്. പക്ഷേ മെസി, സുവാരസ്‌ എന്നിവർക്കൊപ്പം പഴയപോലെ നെയ്മർക്ക് കളിക്കാൻ കഴിഞ്ഞാൽ അതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും ” സെബാസ്റ്റ്യൻ സലാസർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ