"ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത വേൾഡ് കപ്പ് കളിക്കാൻ പാടില്ല"; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. കരുത്തരായ സ്കോട്ട്ലാൻഡിനോട് ഗോൾ രഹിത സമനിലയിൽ കളി അവസാനിപ്പിക്കേണ്ടി വന്നു. സ്കോട്ട്ലാൻഡാണ് സ്വന്തം മൈതാനത്ത് വെച്ച് പോർച്ചുഗലിനെ സമനിലയിൽ തളച്ചത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

റൊണാൾഡോയുടെ മോശമായ പ്രകടനത്തിൽ ഒരുപാട് ആരാധകർ അദ്ദേഹത്തിനെ വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. നിലവിൽ മികച്ച ഫോമിൽ തുടരുന്ന താരം എന്ത് കൊണ്ടാണ് ഇന്ന് നടന്ന മത്സരത്തിൽ മോശമായ പ്രകടനം കാഴ്ച വെച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ആരാധകർ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പറയുന്നത് ഇങ്ങനെ:

‘ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് പോർച്ചുഗലിനെ പിറകോട്ട് നടത്തിക്കുന്നത് എന്നാണ് ഒരു ആരാധകന്റെ അഭിപ്രായം.

‘ക്രിസ്റ്റ്യാനോ അടുത്ത വേൾഡ് കപ്പ് മറക്കുന്നതാണ് നല്ലത്. അദ്ദേഹത്തിന്റെ കാലമൊക്കെ കഴിഞ്ഞു എന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഞാൻ ഇഷ്ടപ്പെടുന്നു.അദ്ദേഹം മികച്ച താരമാണ്.പക്ഷേ ഇപ്പോൾ അദ്ദേഹം ഇല്ലെങ്കിൽ പോർച്ചുഗൽ കൂടുതൽ മികച്ച നിലയിലേക്ക് മാറുകയാണ് ചെയ്യുക എന്നാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘ക്രിസ്റ്റ്യാനോ മഹത്തായ ഫുട്ബോൾ താരമാണ്. പക്ഷേ കളിക്കളത്തിൽ ഇപ്പോൾ അദ്ദേഹം കാണിക്കുന്ന ചേഷ്ടകൾ തികച്ചും നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നാണ് മറ്റൊരു ആരാധകൻ എഴുതിയിട്ടുള്ളത്.

‘ പോർച്ചുഗൽ പരിശീലകന് റൊണാൾഡോയെ പുറത്തിരുത്താൻ പേടിയാണ്. ഈ പോർച്ചുഗൽ എവിടെയും എത്താൻ പോകുന്നില്ല ‘ഇതാണ് മറ്റൊരു ആരാധകൻ എഴുതിയിട്ടുള്ളത്.

എന്നാൽ ആരാധകർ മറന്നു പോകുന്ന കാര്യം എന്താണെന്ന് വെച്ചാൽ നേഷൻസ് ലീഗിൽ പോർച്ചുഗൽ കളിച്ച മൂന്നു മത്സരങ്ങളിലും വിജയിച്ച് അതിൽ എല്ലാം ഗോൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗംഭീരമായി പോർച്ചുഗൽ ഇനിയുള്ള മത്സരങ്ങളിൽ തിരിച്ച് വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്