"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് അദ്ദേഹം നിലവിൽ ടീമിൽ നടത്തുന്നത്. അതിൽ ആരാധകർ നിരാശയിലാണ്. 16 മത്സരങ്ങൾ കളിച്ചിട്ട് 8 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതിൽ മൂന്ന് ഗോളുകളും പെനാൽറ്റിയിൽ നിന്നാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. എംബപ്പേ അവസാനം കളിച്ച 7 മത്സരങ്ങളിൽ നിന്നായി താരത്തിന് നേടാൻ സാധിച്ചത് ഒരു ഗോൾ മാത്രമാണ്.

എന്നാൽ സഹതാരമായ വിനീഷ്യസ് ജൂനിയർ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടത്തുന്നതും. 7 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മുൻ ഫ്രഞ്ച് താരമായിരുന്ന റോബർട്ട് പൈറസ് താരങ്ങൾ ഇനി ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

റോബർട്ട് പൈറസ് പറയുന്നത് ഇങ്ങനെ:

” ഫ്രാൻസിലും സ്പെയിനിലും വലിയ വിമർശനങ്ങളാണ് ഇപ്പോൾ എംബപ്പേക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ അദ്ദേഹം അദ്ദേഹത്തിന്റെ മികച്ച ഫോമിൽ അല്ല. റയലിന്റെ പ്രധാനപ്പെട്ട താരമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഗോളുകൾ നേടുന്നില്ല. അവസരങ്ങൾ ഒരുക്കുന്നില്ല. എംബപ്പേ വന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. പുതിയ ലീഗും പുതിയ സഹതാരങ്ങളുമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്”

റോബർട്ട് പൈറസ് തുടർന്നു:

“അഡാപ്റ്റാവാൻ സമയമെടുക്കും. തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം തന്നെ മനസ്സിലാക്കണം.വിനീഷ്യസുമായി അഡാപ്റ്റാവാൻ എംബപ്പേ ശ്രമിക്കണം. റയലിന്റെ ടാക്റ്റിക്കൽ സിസ്റ്റവുമായി അഡാപ്ടവാൻ എംബപ്പേ ശ്രമിക്കണം. പരിശീലകൻ ആഞ്ചലോട്ടി ചെയ്യേണ്ട കാര്യം രണ്ടുപേർക്കും അനുയോജ്യമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കുക എന്നതാണ് ” റോബർട്ട് പൈറസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ