"ക്യാഷ് അല്ല പ്രധാനം, പ്രകടനമാണ് ഞാൻ നോക്കുന്നത്, മോശമായ താരം ആരാണേലും ഞാൻ പുറത്തിരുത്തും": ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡാണ് സമനിലയിൽ തളച്ചിട്ടുള്ളത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. മാഞ്ചെസ്റ്റർ യൂണൈറ്റഡിന് വേണ്ടി ബ്രൂണോ ആണ് ഗോൾ നേടിയത്. അതെ സമയം ചെൽസിക്ക് വേണ്ടി കൈസേഡോയാണ് ഗോൾ കണ്ടെത്തിയത്. മികച്ച പ്രകടനം നടത്തിയിട്ടും ആദ്യ പ്ലെയിങ് ഇലവനിൽ അർജന്റീനൻ താരമായ എൻസോ ഫെർണാണ്ടസിന് സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇതിൽ വൻ ആരാധക രോക്ഷമുണ്ട്. ചെൽസി പരിശീലകൻ എന്ത് കൊണ്ടാണ് അർജന്റീനൻ താരങ്ങൾക്ക് അവസരം കൊടുക്കാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. 107 മില്യൺ പൗണ്ട് നൽകിക്കൊണ്ട് സ്വന്തമാക്കിയ ഈ താരത്തെ എന്തുകൊണ്ട് പുറത്തിരുത്തുന്നു എന്ന ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഇതിനെ കുറിച്ച് ചെൽസി പരിശീലകൻ സംസാരിച്ചു.

എൻസോ മരെസ്ക പറയുന്നത് ഇങ്ങനെ:

” ഈ വലിയ തുക ലഭിക്കുന്നത് താരങ്ങളുടെ പ്രശ്നമല്ല. ആളുകൾ അവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കും എന്നത് ശരിയാണ്. അവരെല്ലാം മനുഷ്യരാണ്. അവർക്ക് വേണ്ടി വലിയ തുക ചെലവഴിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ പ്രശ്നമല്ല. നിങ്ങൾക്ക് താരങ്ങളെ സ്വന്തമാക്കണമെങ്കിൽ പണം ചിലവഴിക്കേണ്ടി വന്നേക്കും. വലിയ തുക ലഭിച്ചത് കൊണ്ട് നിങ്ങൾ എപ്പോഴും മികച്ച പ്രകടനം നടത്തണമെന്നില്ല. തുകയുടെ അടിസ്ഥാനത്തിലല്ല അർഹത തീരുമാനിക്കുന്നത്. അവർ ഫുട്ബോൾ താരങ്ങളാണ്. എപ്പോഴും ടോപ്പ് ലെവലിൽ തുടരാൻ കഴിയില്ല ” എൻസോ മരെസ്ക പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ