"എനിക്ക് ഇനിയും ലക്ഷ്യങ്ങൾ ഉണ്ട്, അതും കൂടെ എനിക്ക് നേടണം" കോപ്പ കപ്പ് നേടിയ ശേഷം അൽവാരസ്‌ പറഞ്ഞു

ഇത്തവണത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കൊളംബിയയെ തോല്പിച്ച് ശക്തരായ അര്ജന്റീന രണ്ടാം തവണയും കോപ്പ കപ്പ് ജേതാക്കളായി. മത്സരത്തിൽ ലൗറ്ററോ മാർട്ടിനെസ് ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. ഇരു ടീമുകളും മികച്ച പോരാട്ടമായിരുന്നു കളിക്കളത്തിൽ കാഴ്ച വെച്ചത്. മത്സരം 120 മിനിറ്റുകളാണ് നീണ്ടു നിന്നത്. രണ്ടാം പകുതിയുടെ 64 ആം മിനിറ്റിൽ ലയണൽ മെസി പരിക്കിനെ തുടർന്നു കളം വിട്ടിരുന്നു. എന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ പൂർണ ആധിപത്യം ആയിരുന്നു അര്ജന്റീന മത്സരത്തിൽ ഉടനീളം കാഴ്ച വെച്ചത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ലോക ചാംപ്യൻഷിപ്പും കോപ്പ അമേരിക്കൻ ട്രോഫിയും നേടാൻ സാധിച്ച താരമാണ് ജൂലിയൻ അൽവാരസ്. എന്നാൽ അദ്ദേഹത്തിന് ഇനിയും ഒരു നേട്ടം കൂടെ നേടാൻ ബാക്കി കിടപ്പുണ്ട്. താരം ഇത് വരെ ഫുട്ബോൾ ഒളിമ്പിക്ക് ഗോൾഡ് മെഡൽ നേടിയിട്ടില്ല. ആ ഒരു നേട്ടം കൂടെ സാക്ഷാത്കരിക്കണം എന്നാണ് താരത്തിന്റെ ആഗ്രഹം. ഇത്തവണ അത് നേടി എടുക്കാനുള്ള സാധ്യത അർജന്റീനയ്ക്ക് വളരെ കൂടുതലാണ്. മികച്ച രീതിയിൽ ആണ് താരങ്ങൾ മത്സരങ്ങളിൽ പ്രകടനം നടത്തുന്നത്. അത് കൊണ്ട് തന്നെ ഒളിമ്പിക്ക് ഗോൾഡ് മെഡൽ നേടാനും ഏറ്റവും യോഗ്യമായ ടീം അത് അര്ജന്റീന ആണ്.

ടൂർണമെന്റ് വിജയത്തിന് ശേഷം അർജന്റീനൻ താരങ്ങളിൽ അൽവാരസ്‌ ഒഴിച്ച ബാക്കി എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. താരം അമേരിക്കയിൽ തന്നെ ആണ് ഇപ്പോഴും നില്കുന്നത്. ഉടനെ തന്നെ അർജന്റീനൻ അണ്ടർ 23 ടീമിനൊപ്പം ജോയിൻ ചെയ്‌തും എന്നാണ് അറിയാൻ കഴിയുന്നത്. ഗോൾഡ് മെഡൽ മാത്രമാണ് തന്റെ കരിയറിൽ ഇനി അദ്ദേഹത്തിന് നേടാൻ ഉള്ളത്. അത് കൊണ്ട് തന്നെ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് താരം ഇപ്പോൾ.

കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിൽ ബ്രസീൽ ആയിരുന്നു ഗോൾഡ് മെഡൽ നേടിയിരുന്നത്. എന്നാൽ ഇത്തവണത്തെ ഒളിമ്പിക്സിൽ യോഗ്യത നേടാൻ ടീമിന് ആയില്ല. അതെ സമയം മത്സരത്തിൽ സ്പെയിൻ കടുത്ത വെല്ലുവിളി ഉയർത്താൻ സാധ്യത ഉണ്ട്. മികച്ച ഫോമിലാണ് ടീം കളിക്കുന്നത്. അര്ജന്റീന നേടിയ പ്രധാന ട്രോഫികളിൽ എല്ലാത്തിനും തന്നെ ജൂലിയൻ അൽവാരസ്‌ ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ ടീമിൽ അദ്ദേഹം ഉള്ളത് ബാക്കി സഹ താരങ്ങൾക്ക് ഒരു ആത്മവിശ്വാസമാണ്.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി