"ഞാനും കൂടെയാണ് കാരണം എറിക്ക് പുറത്തായതിന്, അദ്ദേഹം എന്നോട് ക്ഷമിക്കണം: ബ്രൂണോ ഫെർണാണ്ടസ്

പണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് കേൾക്കുമ്പോൾ എതിരാളികൾ ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ഏത് ചെറിയ ടീമിന് വേണമെങ്കിലും വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിൽ ഏറ്റവും മോശമായ ഒരു ടീം ഉണ്ടെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ഈ സീസണിൽ കേവലം നാലുമത്സരങ്ങളിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇതോടെ പരിശീലക സ്ഥാനത്ത് നിന്ന് എറിക്ക് ടെൻ ഹാഗിനെ പുറത്താക്കിയിരുന്നു. പകരം റൂബൻ അമോറിമിനെ അവർ മുഖ്യ പരിശീലകനായി കൊണ്ട് നിയമിച്ചിട്ടുണ്ട്.

ടെൻ ഹാഗിന്റെ പുറത്താകലിനെ കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസ് സംസാരിച്ചിരിക്കുകയാണ്. അതായത് ടെൻഹാഗിനോട് താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹത്തോട് മാപ്പ് പറഞ്ഞു എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ പുറത്താവലിന് താൻ കൂടി ഉത്തരവാദിയാണെന്നും ബ്രൂണോ കൂട്ടിച്ചേർത്തിട്ടുണ്ട്.

ബ്രൂണോ ഫെർണാണ്ടസ് പറയുന്നത് ഇങ്ങനെ:

” ഒരു പരിശീലകന് വിമർശനങ്ങൾ ഏൽക്കുന്നുണ്ടെങ്കിൽ അത് താരങ്ങൾക്ക് കൂടിയുള്ളതാണ്. കാരണം ടീം മികച്ച പ്രകടനം നടത്താത്തതിനാണ് അത് ലഭിക്കുന്നത്. 15 താരങ്ങളെ ഒഴിവാക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു പരിശീലകനെ ഒഴിവാക്കുന്നത്. ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പുറത്തായതിൽ ഞാൻ നിരാശനാണ്”

ബ്രൂണോ ഫെർണാണ്ടസ് തുടർന്നു:

അദ്ദേഹത്തെ സഹായിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ ഞങ്ങൾക്ക് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പുറത്താവലിന് ഞങ്ങൾ ഉത്തരവാദികളാണ്. മാനേജർ പുറത്താവുക എന്നത് ഏത് ഒരു ടീമിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല. ടീമിന്റെ മോശം പ്രകടനത്തിന് വില നൽകേണ്ടിവന്നത് അദ്ദേഹം മാത്രമാണ് “ ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ