"ലാമിൻ യമാൽ ചെയ്യുന്ന ആ പ്രവൃത്തി അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല"; തുറന്ന് പറഞ്ഞ് ബാഴ്സലോണ താരം

ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ബാഴ്‌സിലോണ. കുറെ നാൾ മുന്നേ എല്ലാവരും എഴുതി തള്ളിയ ക്ലബ് ആയിരുന്നു അവർ. എന്നാൽ പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ചാമ്പ്യൻസ് ലീഗിലും ലാലിഗയിൽ ബാഴ്‌സയെ വെല്ലാൻ ഒരു ടീമിനും സാധിക്കില്ല. ടീമിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് 17 വയസ് മാത്രമുള്ള സ്പാനിഷ് താരം ലാമിന് യമാൽ.

ഈ സീസണിൽ ബാഴ്‌സയ്ക്ക് വേണ്ടി 6 ഗോളുകളും 8 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ബാഴ്സയുടെ സീനിയർ ടീമിൽ ഒരുപാട് ലാ മാസിയ താരങ്ങൾ കളിക്കുന്നുണ്ട്. അതിലൊരു താരമാണ് പൗ വിക്ടർ. അദ്ദേഹം യമാലിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

പൗ വിക്ടർ പറയുന്നത് ഇങ്ങനെ:

”ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലെ ഡിജെയാണ് ലാമിൻ യമാൽ. ഒരുപാട് ശബ്ദത്തോടുകൂടി ആയിരിക്കും പല ദിവസങ്ങളും അവസാനിക്കുക. രാവിലെത്തന്നെ അദ്ദേഹം പാട്ട് വെക്കും. രാവിലെ 9 മണിക്ക് തന്നെ ഈ പാട്ട് കേൾക്കുക എന്നത് നമുക്ക് അത്ര സുഖകരമായി തോന്നില്ല. പക്ഷേ അതൊരു നല്ല കാര്യമാണ് ” പൗ വിക്ടർ പറഞ്ഞു.

രാവിലെയെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മിക്ക സമയവും പാട്ട് കേൾക്കുന്ന വ്യക്തിയാണ് യമാൽ. ടീമിലെ അന്തരീക്ഷം സന്തോഷകരമാകാൻ അദ്ദേഹം ശ്രമിക്കുകയാണ്. ഏതായാലും താരത്തിന്റെ മികവ് ബാഴ്സക്ക് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഇനി അടുത്ത ലീഗ് മത്സരത്തിൽ ബാഴ്സലോണ റയൽ സോസിഡാഡിനെതിരെയാണ് കളിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ