"ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു"; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന്റെ പ്രധാന വില്ലനാണ് പരിക്ക്. ഒരു വർഷത്തോളം അദ്ദേഹം പരിക്ക് കാരണം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. അതിന് ശേഷം കുറച്ച് ആഴ്ചകൾക്ക് മുൻപാണ്‌ വീണ്ടും അൽ ഹിലാലിന്‌ വേണ്ടി കളിക്കളത്തിലേക്ക് വന്നത്. എന്നാൽ വീണ്ടും പരിക്കേറ്റ കാരണം കൊണ്ട് താരം ജനുവരി വരെ വിശ്രമത്തിലാണ്. നെയ്മറിനെ ജനുവരിയോടെ തന്നെ അൽ ഹിലാൽ ഒഴിവാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.

ഇതിനിടെ 2034 വേൾഡ് കപ്പുമായി ബന്ധപ്പെട്ടുകൊണ്ട് സൗദി അറേബ്യ ഒരു എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. നെയ്മർ ജൂനിയർ അതിൽ പങ്കെടുത്തിട്ടുണ്ട്. താൻ സൗദി അറേബ്യയേ കുറിച്ചും ടീമിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:

“ഇവിടെ കളിക്കാനും ജീവിക്കാനും കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എനിക്ക് ഇവിടെ ലഭിച്ച സ്വീകരണം മനോഹരമാണ്. അതുകൊണ്ടുതന്നെ ഈ രാജ്യത്ത് ഞാൻ വളരെയധികം സന്തോഷവാനാണ്. ഇനിയും അത് മെച്ചപ്പെടുകയാണ് ചെയ്യുക. മറ്റു സൂപ്പർ താരങ്ങളും ഇങ്ങോട്ട് വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്”

നെയ്മർ ജൂനിയർ തുടർന്നു:

“ഇവിടേക്ക് വരാനുള്ള അവസരം മറ്റു പല താരങ്ങൾക്കും ലഭിച്ചേക്കും. ഇവിടത്തെ എക്സ്പീരിയൻസ് എല്ലാവരും അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രോജക്ട് ആണ് സൗദി അറേബ്യയുടെ വേൾഡ് കപ്പ് പ്രോജക്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേൾഡ് കപ്പ് ആയി മാറാനുള്ള കപ്പാസിറ്റി ഈ പ്രോജക്ട്നുണ്ട് ” നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ