"അവൻ ആണ് ഞങ്ങടെ തുറുപ്പ് ചീട്ട്"; റഫിഞ്ഞയെ വാനോളം പുകഴ്ത്തി ബാഴ്‌സിലോണ പരിശീലകൻ

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ ഏറ്റവും തകർപ്പൻ പ്രകടനം നടത്തുന്ന ടീം ആണ് ബാഴ്‌സിലോണ. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അവർ യങ്ങ് ബോയ്സിനെ പരാജയപ്പെടുത്തിയത്. റോബർട്ട് ലെവന്റോസ്ക്കി മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി മുൻപിൽ നിന്നും ടീമിനെ നയിച്ചു. കൂടാതെ റാഫിഞ്ഞയും, ഇനീഗോ മാർട്ടിനസും ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും വീതമാണ് സ്വന്തമാക്കിയിട്ടുള്ളത്.മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ റാഫീഞ്ഞയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.

പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മിന്നും പ്രകടനമാണ് ബാഴ്‌സിലോണ ടീം നടത്തി വരുന്നത്. കൂടാതെ ബ്രസീലിയൻ താരമായ റാഫിഞ്ഞ 10 മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകളും മൂന്നു അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി. റാഫിഞ്ഞയെ കുറിച്ച് പരിശീലകനായ ഫ്ലിക്ക് സംസാരിച്ചു.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

”ഞാൻ ഇവിടേക്ക് വരുന്നതിന് മുന്നേ തന്നെ എനിക്ക് അറിയാവുന്ന താരമാണ് റാഫിഞ്ഞ. അദ്ദേഹത്തിന്റെ മികവ് എത്രത്തോളം ഉണ്ടെന്ന് എനിക്കറിയാം. നിലവിൽ ഒരുപാട് ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. ടീമിനകത്ത് പ്രധാനപ്പെട്ടവനാണ് എന്ന ഫീൽ അദ്ദേഹത്തിനുണ്ട്. ഇതുകൊണ്ടൊക്കെയാണ് റാഫിഞ്ഞയെ പോലെയുള്ള താരങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നത്. ഒരു താരത്തിൽ നിന്നും ഞാൻ ആഗ്രഹിക്കുന്ന ഹാർഡ് വർക്കിനുള്ള ഉത്തമ ഉദാഹരണമാണ് റാഫീഞ്ഞ. അദ്ദേഹം നന്നായി പ്രസ് ചെയ്യുന്നു, എതിരാളികളെ എപ്പോഴും വരുതിയിലാക്കാൻ അദ്ദേഹത്തിന് കഴിയുന്നു. വിജയം നേടാൻ വേണ്ടി മറ്റുള്ള താരങ്ങളുമായി അദ്ദേഹം സഹകരിക്കുന്നു ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

തകർപ്പൻ ജയമാണ് ഇന്നത്തെ മത്സരത്തിൽ ബാഴ്‌സിലോണ സ്വന്തമാക്കിയത്. മത്സരത്തിൽ 21 ഷോട്ടുകളാണ് അവർ എതിർ പോസ്റ്റിലേക്ക് അടിച്ചിട്ടത്. നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബാഴ്സലോണയാണ്. അടുത്ത മത്സരത്തിൽ ഡിപ്പോർട്ടിവോ അലാവസാണ് അവരുടെ എതിരാളികൾ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ