"വ്യാജമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്, ഞാൻ നിരപരാധിയാണ്"; വാതുവെപ്പ് ആരോപണത്തിൽ ലുകാസ് പക്കേറ്റ പറയുന്നത് ഇങ്ങനെ

ഫുട്ബോളിലെ ബെറ്റിങ് കേസിൽ അകപ്പെട്ടിരിക്കുകയാണ് സൂപ്പർ താരമായ ലുകാസ് പക്കേറ്റ. വെസ്റ്റ്‌ഹാം യുണൈറ്റഡിനു വേണ്ടി 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മനപ്പൂർവ്വം യെല്ലോ കാർഡുകൾ വഴങ്ങി എന്നാണ് അദ്ദേഹത്തിന് നേരെ ഉയർന്ന് വരുന്ന ആരോപണം. അതിലെ അന്വേഷണം ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. താരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ആജീവനാന്തം ഫുട്ബോളിൽ നിന്ന് വിലക്ക് ലഭിച്ചേക്കാം.

എന്തായാലും ഈ വിഷയത്തിൽ ഒരു സ്റ്റേറ്റ്മെന്റ് പക്കേറ്റയുടെ ഭാഗത്ത് നിന്ന് പുറത്ത് വന്നിട്ടുണ്ട്. ഇത് വ്യാജമായ വർത്തയാണെന്നും, അന്വേഷണത്തിന്റെ വാർത്തകൾ ചോരുന്നുണ്ട് എന്നുമാണ് അദ്ദേഹം പറയുന്നത്.

പക്കേറ്റയുടെ സ്റ്റേറ്റ്മെന്റിൽ പറയുന്നത് ഇങ്ങനെ:

”തികച്ചും വ്യാജമായ കാര്യങ്ങളാണ് പത്രങ്ങളിൽ ഇതേക്കുറിച്ച് വരുന്നത്. ഇംഗ്ലീഷ് മാധ്യമങ്ങളിലും ബ്രസീലിയൻ മാധ്യമങ്ങളിലും വ്യാജമായ കാര്യങ്ങൾ വരുന്നു. അക്കാര്യത്തിൽ ഞാൻ കടുത്ത നിരാശനാണ്. ഫുട്ബോൾ അസോസിയേഷന്റെ അന്വേഷണം തികച്ചും രഹസ്യം ആയിരിക്കണം. കാരണം എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് അത് വളരെയധികം ഗൗരവമായതാണ്.

പക്കേറ്റ തുടർന്നു:

എന്നാൽ പല വിവരങ്ങളും അവിടെ നിന്നും ചോരുന്നുണ്ട്. അത് എന്റെ ഭാവി അപകടത്തിൽ ആക്കുകയാണ് ചെയ്യുന്നത്. എനിക്ക് നീതി ലഭിക്കുന്നത് ഇല്ലാതാകാൻ അത് കാരണമായേക്കും. അന്വേഷണത്തിന്റെ പല കാര്യങ്ങളും ഞാൻ പൊതുമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. എനിക്ക് മേൽ ചാർത്തപ്പെട്ട എല്ലാ കുറ്റങ്ങളും ഞാൻ നിഷേധിക്കുന്നു. എന്റെ നിരപരാധിത്യം തെളിയിക്കാൻ വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ് ” പക്കേറ്റ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ