"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറാണ് അർജന്റീനൻ താരമായ എമിലിയാനോ മാർട്ടിനെസ്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ സ്വപ്ന നേട്ടങ്ങളെ എല്ലാം സ്വന്തമാക്കാൻ സഹായിച്ച പ്രധാന താരങ്ങളിൽ ഒരാളാണ് എമി. സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഗോൾകീപ്പറാണ് മോഞ്ചി. നിലവിൽ അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്കൊപ്പമാണ് ഉള്ളത്. എമിയോടൊപ്പമാണ് അദ്ദേഹം ഇപ്പോൾ വർക്ക് ചെയ്യുന്നതും.

ആസ്റ്റൻ വിലയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നത്. താരത്തിന്റെ മികവിനെ കുറിച്ച് വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മോഞ്ചി. എമി ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആണെന്നാണ് അദ്ദേഹം പറയുന്നത്.

മോഞ്ചി പറയുന്നത് ഇങ്ങനെ:

“ആസ്റ്റൻ വില്ല എന്ന ബ്രാൻഡിന്റെ പ്രധാനപ്പെട്ട ഭാഗമാണ് അദ്ദേഹം. ക്ലബ്ബിന്റെ വളർച്ചയെയാണ് ഇത് കാണിക്കുന്നത്.കാരണം ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറാണ് ഞങ്ങളുടെ കൂടെ ഉള്ളത്. അദ്ദേഹം വളരെയധികം ലോയലാണ്. എമി കേവലമൊരു ഗോൾകീപ്പർ മാത്രമല്ല. ഡ്രസ്സിംഗ് റൂമിന്റെയും ക്ലബ്ബിന്റെയും ആരാധകരുടെയും റഫറൻസാണ്. ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്നാണ് അദ്ദേഹം. എല്ലാത്തിനും വേണ്ടിയും പോരടിക്കുക എന്നതാണ് അദ്ദേഹത്തിന്റെയും ഞങ്ങളുടെയും ലക്ഷ്യം”

മോഞ്ചി തുടർന്നു:

“എമി ഒരു റോൾ മോഡൽ ആണ്. ഞങ്ങളുടെ ക്യാപ്റ്റന്മാരിൽ ഒരാളാണ്. എല്ലാവർക്കും ഒരു ഉദാഹരണമാണ്. വേൾഡ് കപ്പും കോപ്പ അമേരിക്കയും അദ്ദേഹം നേടി. ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറായി മാറി. എന്നിരുന്നാലും ഓരോ ദിവസവും അദ്ദേഹം കൂടുതൽ മോട്ടിവേറ്റഡ് ആണ്. ഒരിക്കലും വിശ്രമിക്കാത്ത താരമാണ് എമി. കൂടുതൽ ഇമ്പ്രൂവ് ആവുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ടീമിനെ വളരാൻ അദ്ദേഹം പുഷ് ചെയ്യുന്നു. ആർക്ക് വേണമെങ്കിലും സമീപിക്കാവുന്ന ഒരു താരമാണ് അദ്ദേഹം. ചർച്ചകളിൽ പലപ്പോഴും പരിഹാരങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിയുന്നു “ മോഞ്ചി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ