"ഗോൾ അടിക്കുന്നതിൽ അഡിക്റ്റായ വ്യക്തിയാണ് ആ ഇതിഹാസം, എന്നാൽ അത് ലയണൽ മെസി അല്ല": ടോണി ക്രൂസ്

റയൽ മാഡ്രിഡിന് വേണ്ടി ഒരുപാട് ട്രോഫികൾ നേടിയിട്ടുള്ള താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, ടോണി ക്രൂസും. 2018 ഇൽ ആയിരുന്നു റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നും പടിയിറങ്ങിയത്. എന്നാൽ ടോണി ക്രൂസ് ഈ വർഷത്തെ സീസൺ വരെ റയലിനൊപ്പം നിന്ന് ഒരുപാട് ട്രോഫികൾ നേടിയിരുന്നു. അതിന് ശേഷമാണ് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

ഒരു അഭിമുഖത്തിൽ വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഹാർഡ് വർക്കിനെയും ഡെഡിക്കേഷനെ പറ്റിയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് താരം.

ടോണി ക്രൂസ് പറയുന്നത് ഇങ്ങനെ:

” ഞാൻ പരിശീലനത്തിന് വേണ്ടി വരുന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ അവിടെ ട്രെയിനിങ് നടത്തുന്നുണ്ടാകും. ഞാൻ ട്രെയിനിങ് അവസാനിപ്പിച്ച് പോകുന്ന സമയത്തും റൊണാൾഡോ ട്രെയിനിങ് തുടരുകയായിരിക്കും. നമ്മൾ എല്ലാവരും കിരീടങ്ങൾ നേടാനും ഗോളുകൾ നേടാനും ആഗ്രഹിക്കുന്നവരാണ്. പക്ഷേ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അതൊരു അഡിക്ഷനാണ്. ഗോളുകൾ നേടുക എന്നത് റൊണാൾഡോക്ക് പോസിറ്റീവ് ആയിട്ടുള്ള ഒരു അഡിക്ഷനാണ്. സൗദി അറേബ്യയിലും അത് തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് പറയാൻ എനിക്ക് ധൈര്യമുണ്ട് “ ടോണി ക്രൂസ് പറഞ്ഞു.

900 ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ താരം എന്ന റെക്കോഡ് സ്വന്തമാക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നു. ഗംഭീര ഫോമിലാണ് അദ്ദേഹം ഇപ്പോൾ കളിക്കുന്നത്. ഈ സീസണിൽ നിന്ന് മാത്രമായി റൊണാൾഡോ 8 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിട്ടുണ്ട്.

Latest Stories

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം