ചാമ്പ്യന്‍സ് ലീഗ്; ചരിത്രം രചിച്ച് പി.എസ്.ജി

ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. പോര്‍ച്ചുഗലില്‍ നടന്ന ആദ്യ സെമിയില്‍ ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ് പി.എസ.ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കു യോഗ്യത നേടുന്നത്.

അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയാണ് മത്സരത്തിലെ താരം. ഒരു ഗോള്‍ നേടുന്നതിനൊപ്പം മറ്റു രണ്ടു ഗോളിനും വഴിയൊരുക്കുകയും ചെയ്തു താരം. 13ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ക്രോസില്‍ തലവെച്ച് മാര്‍ക്വിനോസ് പി.എസ്.ജിയെ മുന്നിലെത്തിച്ചു. 42ാം മിനിറ്റില്‍ ബോക്‌സിനുള്ളിലേക്ക് വീണുകിട്ടിയ പന്ത് അനായാസം വലയിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 55ാം മിനിറ്റില്‍ ജുവാന്‍ ബെര്‍ണറ്റ് മൂന്നാംഗോളും കുറിച്ചതോടെ പി.എസ്.ജി ഫൈനല്‍ ഉറപ്പിച്ചു.

ഈ സീസണില്‍ ഇതിനകം രണ്ടു കിരീടം സ്വന്തമാക്കിയ പി.എസ്.ജി ചാമ്പ്യന്‍സ് ലീഗും കൂടി നേടി മൂന്നാം കിരീടം തികച്ച് ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണാക്കി മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ്. ഫ്രഞ്ച് ലീഗ് കൂടാതെ ഫ്രഞ്ച് കപ്പും നേരത്തേ പി.എസ്.ജി സ്വന്തമാക്കിയിരുന്നു.


ജര്‍മ്മന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ടീം ഒളിമ്പിക് ലിയോണും തമ്മിലുള്ള കളിയിലെ വിജയികളാണ് ഓഗസ്റ്റ് 24-ന് നടക്കുന്ന കലാശപ്പോരില്‍ പി.എസ്.ജിയുടെ എതിരാളികള്‍.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ