ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത!

ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ സെര്‍ബിയന്‍ പ്രതിരോധതാരം പെസിച്ച് കളിക്കാതിരുന്നത് പരുക്കേറ്റതിനാലാണെന്ന് റിപ്പോര്‍ട്ടുകള്‍. മത്സരത്തില്‍ പെസിച്ചിന് ബെഞ്ചില്‍ പോലും ഇടം ലഭിക്കാതിരുന്നത് താരം ടീം വിടുന്നതിനാലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിന് ടീം ലൈനപ്പ് പുറത്തുവിടുന്നതിന് തൊട്ടുമുമ്പ് താരം പൂര്‍ണ്ണമായും ഫിറ്റല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് താരത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും പരിക്ക് പൂര്‍ണമായും ബേധമായിട്ടില്ലാത്ത താരം ചികിത്സയിലാണ്. അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കും

ടീം ലൈനപ്പില്‍ എന്തു കൊണ്ടാണ് മൂന്നു വിദേശ താരങ്ങള്‍ മാത്രമെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും ഡേവിഡ് ജെയിംസ് ഇക്കാര്യമാണ് പറഞ്ഞത്. നാലു താരങ്ങളെയാണ് ടീം ലൈനപ്പില്‍ തീരുമാനിച്ചിരുന്നതെന്നും അപ്രതീക്ഷിതമായ പരിക്കു കാരണം ഒരു താരത്തെ ഒഴിവാക്കുകയായിരുന്നുവെന്ന്. ആ മറുപടിയെ ശരി വക്കുന്നതാണ് ഈ വാര്‍ത്ത.

പെസിച്ച് പുറത്തു പോകുമെന്ന വാര്‍ത്തകള്‍ക്കിടെയുള്ള ഈ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന പെസിച്ചിനെ പോലൊരു യുവതാരം വരും സീസണുകളിലും മഞ്ഞപ്പയ്ക്ക് മുതല്‍കൂട്ടാണ്. മൂന്ന് വര്‍ഷത്തേയ്ക്കാണ് പെസിച്ചുമായുളള ബ്ലാസ്റ്റേഴ്‌സിന്റെ കരാര്‍.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ