പ്രായത്തെ വെല്ലുന്ന പ്രകടനം; റൊണാൾഡോയുടെ മികവിൽ വീണ്ടും അൽ നാസർ

ലോകത്തിലെ ഏറ്റവു മികച്ച ഫുട്ബോൾ താരമാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. അതിനു തെളിവാണ് ഇന്നലെ സൗദി പ്രൊ ലീഗിൽ നടന്ന മത്സരം സൂചിപ്പിക്കുന്നത്.

ഇന്നലെ ഡമാക് എഫ് സിക്ക് എതിരെ നടന്ന കളിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ നാസർ വിജയിച്ചു. റൊണാൾഡോയാണ് ടീമിന്റെ രണ്ട് ഗോളുകളും നേടിയത്. 17-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ, 79-ാം മിനിറ്റിലാണ് രണ്ടാമത്തെ ഗോൾ നേടിയത്.

നേരത്തെ നടന്ന മത്സരത്തിൽ അൽ ഗരാഫക്ക് എതിരെ റൊണാൾഡോ രണ്ട് ഗോളുകൾ നേടിയിരുന്നു. പെനാലിറ്റിയിലൂടെ റൊണാൾഡോ തന്റെ കാരിയറിൽ 170 ഗോളുകളാണ് നേടിയിരിക്കുന്നത്. ഇതോടെ തന്റെ ഫുട്ബോൾ യാത്രയിൽ റൊണാൾഡോ 915 ഗോളുകൾ ആണ് നേടിയിരിക്കുന്നത്. 2024-25 സീസൺ സൗദി പ്രോ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പട്ടികയിൽ ക്രിസ്റ്യാനോയാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 9 ഗോളുകളാണ് താരം നേടിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ