ഈ മോശം ഫോമിൽ കളിക്കുന്ന റയലിനെ പെപ്പും പിള്ളേരും കണ്ടം വഴിയോടിക്കും; റയലിനെ ട്രോളി ആരാധകർ

“കഴിഞ്ഞ ആഴ്ച വരെ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, ഇപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായി” റയൽ മാഡ്രിഡ് ആരാധകർ ലാ ലീഗ് കിരീട  യാത്രയെക്കുറിച്ച് പറയുന്ന വാക്കുകൾ ഇങ്ങനെയാണ്. ഇന്നലെ നടന്ന റിയൽ സോസിഡാഡിനെതിരെ മത്സരത്തിൽ റയൽ മാഡ്രിഡ് തോൽവി വഴങ്ങിയതിന് പിന്നാലെയാണ് റയൽ ആരാധകരുടെ പ്രതികരണം. ബാഴ്‌സലോണ ആകട്ടെ ഒരു ജയം കൂടി നേടിയാൽ കിരീടത്തിലേക്ക് അടുക്കും.

പരുക്കും സസ്പെൻഷനുമായി പൽ സൂപ്പർ താരങ്ങളും ഇല്ലാതെയാണ് റയൽ ഇന്നലെ കളത്തിൽ ഇറങ്ങിയത്. വിനീഷ്യസ് ജൂനിയറും എഡ്വാർഡോ കമവിങ്കയും സസ്പെന്ഷന് മൂലം കളിച്ചില്ല .കളിയുടെ തുടക്കം മുതൽ റയലിന്റെ കൈയിൽ നിന്ന് കാര്യങ്ങൾ പിടിവിട്ടുപോയി. മുൻ റയൽ താരം തകെഫ്യൂസ കുബോ നേടിയ ഗോളാണ് ഒസാസുനക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ മാഡ്രിഡിന്റെ പ്രതിരോധ താരമായ ഡാനിയേൽ കാർവാജൽ രണ്ടു മഞ്ഞക്കാർഡ് കണ്ട് കളം വിട്ടു പോയത്തോടെ ടീം തോൽവി സമ്മതിച്ചു. ബാഴ്‌സയാകട്ടെ ഒസാസുനയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിക്കുകയും ചെയ്തു.

ലാ ലീഗ കൈവിട്ട സാഹചര്യത്തിൽ റയലിന്റെ ലക്ഷ്യം ഇനി ചാമ്പ്യൻസ് ലീഗാണ്. ലീഗിൽ റയൽ വേറെ ലെവൽ കളിയാണ് എല്ലാ കാലങ്ങളും കളിച്ചിട്ടുള്ളത്. നിലവിലെ ജേതാക്കളുമാണ്. ആ സാഹചര്യത്തിൽ റയലിന് സാധ്യതകൾ ഉണ്ട്. എന്നാലും മിന്നുന്ന ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ ജയിക്കാൻ സാധ്യത വളരെ കുറവാണെന്ന് ആരാധകർ പറയുന്നു. ലാ ലീഗയിൽ മോശം ഫോമിലുള്ള റയലിനെ പെപ്പും പിള്ളേരും ഓടിക്കുമെന്നും പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ