ഒരിക്കൽ കൂടി പ്രായത്തെ വെറും അക്കങ്ങളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; 908-ാമത് കരിയർ ഗോളിൽ അമ്പരന്ന് ഫുട്ബോൾ ലോകം

തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്നതിൽ പരാചയപെട്ടതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനായി ചൊവ്വാഴ്ച രണ്ടാം ഗോൾ നേടി തന്റെ ഗംഭീരമായ തിരിച്ചു വരവ് നടത്തി. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ സൗദി ക്ലബ് നിലവിലെ ചാമ്പ്യൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ അൽ-ഐനെ 5-1 ന് പരാജയപ്പെടുത്തി. റൊണാൾഡോയുടെ കരിയറിലെ 908-ാം ഗോൾ കൂടിയായിരുന്നു മത്സരത്തിൽ അരങ്ങേറിയത്.

പോർച്ചുഗീസ് സൂപ്പർതാരത്തിൻ്റെ ഗോൾ സ്‌കോറിംഗ് മികവ് നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ കഴിഞ്ഞ കളിയിൽ അദ്ദേഹത്തിൻ്റെ പ്രതിരോധ പ്രവർത്തനനിരക്ക് ശരിക്കും ശ്രദ്ധ പിടിച്ചുപറ്റി. റൊണാൾഡോയ്ക്ക് പ്രായം ഒരു സംഖ്യ മാത്രമാണെന്നും അദ്ദേഹത്തിന് ടാങ്കിൽ ഇനിയും ഒരുപാട് ബാക്കിയുണ്ടെന്നും ഇത് കാണിച്ചു. നാല് മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുള്ള അൽ-നാസറിന് പ്രാദേശിക എതിരാളികളായ അൽ-ഹിലാൽ, അൽ-അഹ്‌ലി എന്നിവരെക്കാൾ രണ്ട് സ്ഥാനം പിന്നിലാണ്.

ഇരുവരും നാല് വിജയങ്ങളുമായി മികച്ച റെക്കോർഡുള്ളവരാണ്.
നേരത്തെ, സെപ്തംബറിൽ 900 കരിയർ ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമായി റൊണാൾഡോ മാറിയിരുന്നു. തൻ്റെ കരിയറിലെ അവസാന ഘട്ടത്തിൽ എത്തിയിട്ടും, 39 കാരനായ അദ്ദേഹം ഗോളുകൾ നേടുന്നത് നിർത്തിയിട്ടില്ല. 900 ഗോൾ എന്ന കടമ്പ ഇതിനകം മറികടന്നതിനാൽ 1000 ഗോളിലെത്തുക എന്ന ലക്ഷ്യം എളുപ്പമായിരിക്കില്ല. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അസാധ്യമായത് ചെയ്യാൻ കഴിയുമെന്ന് മുൻ പോർച്ചുഗീസ് താരം ജോർജ് ആന്ദ്രേഡ് വിശ്വസിക്കുന്നു.

“ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം അസാധ്യമായി ഒന്നുമില്ല. നമ്മൾ ഫുട്‌ബോൾ കണ്ടതുമുതൽ, 1000 ഗോളുകൾ എന്ന ആശയം നമ്മുടെ മഹാനായ പെലെയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇക്കാലത്ത്, റൊണാൾഡോയും ലയണൽ മെസ്സിയും മറ്റ് വിഗ്രഹങ്ങളായ ഡീഗോ മറഡോണയെയും പെലെയെയും മറികടക്കാൻ കഴിഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ